പോസ്റ്റുകള്‍

ജൂലൈ 10, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൈവത്തെ മുഖംമൂടി ആക്കരുത്

"അവൻ ഇങ്ങനെ  പഠിപ്പിച്ചു: നിങ്ങൾ നിയമജ്ഞരെ സൂക്ഷിച്ചുകൊള്ളുവിൻ. നീണ്ട മേലങ്കികൾ ധരിച്ചുനടക്കാനും പൊതുസ്ഥലങ്ങളിൽ അഭിവാദനം സ്വീകരിക്കാനും സിനഗോഗുകളിൽ മുഖ്യ സ്ഥാ നങ്ങളും വിരുന്നുകളിൽ അഗ്രാസനങ്ങളും ലഭിക്കാനും അവർ ആഗ്രഹിക്കുന്നു. എന്നാൽ, അവർ വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുകയും ദീർഖമായി പ്രാർത്ഥിക്കുന്നുവെന്ന് നടിക്കുകയും ചെയ്യുന്നു. ഇവർക്കു കൂടുതൽ കഠിനമായ ശിക്ഷാവിധി ലഭിക്കും." (മർക്കോസ് 12:38-40) വിചിന്തനം  യഹൂദരുടെ ഇടയിൽ നിയമജ്ഞർക്ക് വലിയ  സ്ഥാ നമാണ് ഉണ്ടായിരുന്നത്. മോശയിലൂടെ ദൈവം ഇസ്രായേൽ ജനത്തിന് നൽകിയ കൽപനകൾ വ്യാഖാനിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ഉത്തരവാദിത്വം. എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്നേഹിക്കുന്നതിനും, തന്നേപ്പോലെ തന്റെ അയൽക്കാരനെ സ്നേഹിക്കുന്നതിനുമായി ദൈവം നൽകിയ നിർദ്ദേശങ്ങളെ, ദൈവസ്നേഹത്തിന്റെ ആഴം ഗ്രഹിക്കാൻ കഴിയാതെപോയ ജനത കർക്കശമായ നിയമങ്ങളാക്കി മാറ്റി. ദൈവത്തിന്റെ കരുണയിലൂടെയല്ല, മറിച്ചു നിയമത്തിന്റെ അണുവിട തെറ്റാതെയുള്ള പാലനത്തിലൂടെയാണ് നീതീകരിക്കപ്പെടുന്നതെന്ന് തെറ്റിദ്ധരിച്ച യഹൂദർ, കൽപനകൾ പാലിക്കുന്നതിന് അവരുടെ ജീവിതത്തിൽ ഒട്ടേറെ പ്രാധാന്യം നൽകിയിരുന്നു....