പോസ്റ്റുകള്‍

നവംബർ 1, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ

"ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി. അവൻ ഇരുന്നപ്പോൾ ശിഷ്യന്മാർ അടുത്തെത്തി. അവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി: ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്." (മത്തായി 5:1-3) വിചിന്തനം  (നവംബർ മാസം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുവാനായി തിരുസഭ പ്രത്യേകം നീക്കി വച്ചിരിക്കുന്ന സമയമാണ്. വിശ്വാസത്തോടെ മരിച്ച്, സ്വർഗ്ഗരാജ്യത്തിൽ ഇനിയും എത്തിയിട്ടില്ലാത്ത ആത്മാക്കൾക്കുവേണ്ടി സഭാമാതാവ് ദൈവത്തിന്റെ കരുണ യാചിക്കുന്ന ഈ വേളയിൽ, ആ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനൊപ്പം, നമ്മുടെ ആത്മാവിന്റെ അവസ്ഥയെക്കുറിച്ചുകൂടി പരിചിന്തനം ചെയ്യുന്നത് നന്നായിരിക്കും. സ്വർഗ്ഗവും നരകവും കേവലം മരണാനന്തരമുള്ള അവസ്ഥകൾ മാത്രമല്ലെന്നും, ഈ ലോകത്തിൽ ജീവിച്ചിരിക്കുന്പോൾതന്നെ നമ്മൾ അവയിലൊന്നിലേക്കുള്ള യാത്ര ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു എന്നും ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പ നമ്മെ ഓർമ്മിപ്പിക്കുന്നു. ഈശോ തന്റെ മലയിലെ പ്രസംഗത്തിന്റെ തുടക്കത്തിൽ, സുവിശേഷ ഭാഗ്യങ്ങളിലൂടെ,  ദൈവം ആഗ്രഹിക്കുന്ന രീതിയിൽ ഭൂമിയിലെ ജീവിതം പൂർത്തിയാക്കി സ്വർഗ്ഗീയ സൌഭാഗ്യങ്ങളിൽ എന്നന...