പോസ്റ്റുകള്‍

ഓഗസ്റ്റ് 2, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇല്ലാത്തവനിൽനിന്ന് ഉള്ളതുകൂടി എടുക്കുന്ന നീതി

" അവൻ അവരോടു പറഞ്ഞു: വിളക്കു കൊണ്ടുവരുന്നത് പറയുടെ കീഴിലോ കട്ടിലിന്റെ അടിയിലോ വയ്ക്കാനാണോ? പീഠത്തിൻമേൽ വയ്ക്കാനല്ലേ? വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തുവരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. അവൻ പറഞ്ഞു: നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുവിൻ. നിങ്ങൾ അളക്കുന്ന അളവിൽത്തന്നെ നിങ്ങൾക്കും അളന്നുകിട്ടും; കൂടുതലും ലഭിക്കും. ഉള്ളവനു നൽകപ്പെടും; ഇല്ലാത്തവനിൽനിന്ന് ഉള്ളതുപോലും എടുക്കപ്പെടും." (മർക്കോസ് 4:21-25) വിചിന്തനം  ദൈവം തിരഞ്ഞെടുത്ത് തന്റെ ഇഷ്ടജനമായി അവരോധിച്ചവരാണ് ഇസ്രായേൽ ജനം. എന്നാൽ ചരിത്രം പരിശോധിച്ചാൽ കാണുന്ന വസ്തുത, ഇസ്രായേൽ അനുഭവിച്ചതുപോലുള്ള യാതനകൾ മറ്റൊരു സമൂഹവും അനുഭവിച്ചിട്ടില്ല എന്നതാണ്. വാഗ്ദത്തഭൂമിയിലെ അവരുടെ ജീവിതം എക്കാലവും സന്തോഷവും സമൃദ്ധിയും നിറഞ്ഞതല്ലായിരുന്നു. ബാബിലോണിന്റെയും ഈജിപ്റ്റിന്റെയും അസ്സീറിയായുടെയും ഫിലിസ്ത്യരുടെയും നിരന്തരമായ ആക്രമണങ്ങളുടെ നിഴലിലാണ് ദൈവജനം ജീവിച്ചത്. ഇസ്രായേൽ രാജ്യം തന്നെ രണ്ടായി വിഭജിക്കപ്പെട്ടു. ഏറെക്കാലം അവർക്ക് പ്രവാസത്തിൽ കഴിയേണ്ടി വന്നു. പഴയനിയമത്തിലുടനീളം ഇസ്രായേലിന്റെ