ഉള്ളവന് വീണ്ടും ലഭിക്കും
"ഒരുവൻ യാത്ര പുറപ്പെടുന്നതിനുമുന്പ് ഭൃത്യന്മാരെ വിളിച്ച് തന്റെ സന്പത്ത് അവരെ ഭരമേല്പിച്ചതുപോലെയാണ് സ്വർഗ്ഗരാജ്യം. അവൻ ഓരോരുത്തരുടെയും കഴിവനുസരിച്ച് ഒരുവന് അഞ്ചു താലന്തും മറ്റൊരുവന് രണ്ടും വേറൊരുവന് ഒന്നും കൊടുത്തശേഷം യാത്ര പുറപ്പെട്ടു. അഞ്ചു താലന്ത് ലഭിച്ചവൻ ഉടനെപോയി വ്യാപാരം ചെയ്ത് അഞ്ചു താലന്തുകൂടി സന്പാദിച്ചു. രണ്ടു താലന്തു കിട്ടിയവനും രണ്ടുകൂടി നേടി. എന്നാൽ ഒരു താലന്തു ലഭിച്ചവൻ പോയി നിലം കുഴിച്ച് യജമാനന്റെ പണം മറച്ചുവച്ചു. ഏറെക്കാലത്തിനുശേഷം ആ ഭൃത്യൻമാരുടെ യജമാനൻ വന്ന് അവരുമായി കണക്കുതീർത്തു. അഞ്ചു താലന്ത് കിട്ടിയവൻ വന്ന്, അഞ്ചുകൂടി സമർപ്പിച്ച്, യജമാനനേ, നീ എനിക്ക് അഞ്ചു താലന്താണല്ലോ നല്കിയത്. ഇതാ, ഞാൻ അഞ്ചുകൂടി സന്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. യജമാനൻ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്പകാര്യങ്ങളിൽ വിശ്വസ്തനായിരുന്നതിനാൽ അനേകകാര്യങ്ങൾ നിന്നെ ഞാൻ ഭരമേൽപ്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്ക് നീ പ്രവേശിക്കുക. രണ്ടു താലന്തു കിട്ടിയവനും വന്നുപറഞ്ഞു: യജമാനനേ, നീ എനിക്ക് രണ്ടു താലന്താണല്ലോ നല്കിയത്. ഇതാ, ഞാൻ രണ്ടുകൂടി സന്പാദിച്ചിരിക്കുന്നു. യജമാനൻ പറഞ...