പോസ്റ്റുകള്‍

ജൂലൈ 4, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യേശുവിലൂടെയുള്ള സ്വാതന്ത്ര്യം

"തന്നിൽ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തിൽ നിലനിൽക്കുമെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യരാണ്. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. അവർ അവനോടു പറഞ്ഞു: ഞങ്ങൾ അബ്രാഹത്തിന്റെ സന്തതികളാണ്. ഞങ്ങൾ ഒരിക്കലും ആരുടേയും അടിമകളായിരുന്നിട്ടില്ല. പിന്നെ എങ്ങനെയാണ് നിങ്ങൾ സ്വതന്ത്രരാക്കപ്പെടും എന്നു നീ പറയുന്നത്? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, പാപം ചെയ്യുന്നവൻ പാപത്തിന്റെ അടിമയാണ്. അടിമ എക്കാലവും ഭവനത്തിൽ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു. അതുകൊണ്ട് പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രരാകും." (യോഹന്നാൻ 8:31-36) വിചിന്തനം  സ്വാതന്ത്ര്യം എന്നതുകൊണ്ട്‌ നാമെല്ലാവരും അർത്ഥമാക്കുന്നത് ഇഷ്ടമുള്ള കാര്യങ്ങൾ ഇഷ്ടമുള്ളപ്പോൾ ചെയ്യുവാൻ കഴിയുന്ന അവ സ്ഥ  എന്നതാണ്. ഈയർത്ഥത്തിൽ സ്വാതന്ത്ര്യത്തെ കാണുന്പോൾ അത് പലപ്പോഴും അടിമത്തത്തിന്റെ മൂടുപടമായി മാറാറുണ്ട്. എന്നുവച്ചാൽ, സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നതാണെന്ന ചിന്താഗതിയോടെ ചെയ്യുന്ന ഒട്ടേറെ കാര്യങ്ങൾ നമ്മെ പാപത്തിനു അടിമയാക്കാറുണ്ട്.