കണ്ണിനുപകരം കണ്ണ്
"കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു, ദുഷ്ടനെ എതിർക്കരുത്. വലതുകരണത്തടിക്കുന്നവന് മറ്റേക്കരണംകൂടി കാണിച്ചുകൊടുക്കുക. നിന്നോട് വ്യവഹരിച്ചു നിന്റെ ഉടുപ്പ് കര സ്ഥ മാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരു മൈൽ ദൂരാൻ പോകാൻ നിന്നെ നിർബ്ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈൽ ദൂരം പോകുക. ചോദിക്കുന്നവന് കൊടുക്കുക. വായ്പ വാങ്ങാൻ ഇച്ഛിക്കുന്നവനിൽനിന്ന് ഒഴിഞ്ഞുമാറരുത്." (മത്തായി 5:38-42) വിചിന്തനം സ്നേഹത്തിന്റെ കല്പനയുമായി ലോകത്തിലേക്ക് വന്ന ദൈവം, സ്നേഹം എന്താണെന്നു നമ്മെ പഠിപ്പിക്കുകയാണ് ഇന്നത്തെ ഈ വചനത്തിലൂടെ. അനുദിന ജീവിതത്തിലെ സാധാരണ സംഭവങ്ങൾക്കിടയിൽ മറ്റുള്ളവരോട് എങ്ങിനെയാണ് ഇടപഴകേണ്ടത് എന്നല്ല ഇന്നത്തെ വചനഭാഗം നമുക്ക് പറഞ്ഞു തരുന്നത്. മറ്റുള്ളവർ നമ്മെ അധിക്ഷേപിക്കുകയും മുതലെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ നമ്മുടെ പ്രതികരണം ഏതു വിധത്തിലുള്ളതായിരിക്കണം എന്നു നമുക്ക് വ്യക്തമാക്കിതരുകവഴി, ദൈവത്തിന്റെയും മനുഷ്യരുടെയും ചിന്താഗതികൾ തമ്മിലുള്ള അന്തരം ഈശോ വെളിപ്പെടുത്തുകയാണ്. നമ്മോടു തെറ...