പോസ്റ്റുകള്‍

സെപ്റ്റംബർ 25, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൈവവും ധനവും

"ഒരു ഭൃത്യനു രണ്ടു യജമാനന്മാരെ സേവിക്കാൻ സാധിക്കുകയില്ല. ഒന്നുകിൽ അവൻ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്നേഹിക്കുകയും ചെയ്യും. അല്ലെങ്കിൽ ഒരുവനോട് ഭക്തി കാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സ്നേഹിക്കാൻ നിങ്ങൾക്ക് കഴിയുകയില്ല. പണക്കൊതിയരായ ഫരിസേയർ ഇതെല്ലാം കേട്ടപ്പോൾ അവനെ പുച്ഛിച്ചു. അവൻ അവരോടു പറഞ്ഞു: മനുഷ്യരുടെ മുൻപിൽ നിങ്ങൾ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാൽ, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യർക്ക്‌ ഉൽ കൃഷ്ടമായത് ദൈവദൃഷ്ടിയിൽ നികൃഷ്ടമാണ്. നിയമവും പ്രവാചകന്മാരും യോഹന്നാൻവരെ ആയിരുന്നു. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എല്ലാവരും ബലം പ്രയോഗിച്ച് അതിൽ പ്രവേശിക്കുന്നു. നിയമത്തിലെ ഒരു പുള്ളിയെങ്കിലും അസാധുവാകുന്നതിനെക്കാൾ എളുപ്പം, ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതാണ്." (ലൂക്കാ 16:13-17) വിചിന്തനം   നമ്മുടെ ജീവിതത്തിൽ നമ്മൾ സ്വയം ചോദിക്കുവാനോ ഉത്തരം കണ്ടെത്തുവാനോ തീരെ ഇഷ്ടപ്പെടാത്ത ഒരു വിഷയത്തിലേക്കാണ് ഈശോ ഇന്ന് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നത്. ആരാണ് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത്‌, സ്രഷ്ടാവോ അതോ സ...