പോസ്റ്റുകള്‍

ഡിസംബർ 10, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വഴിതെറ്റിപ്പോയ ആട്

"നിങ്ങൾക്ക് എന്തു തോന്നുന്നു, ഒരാൾക്ക്‌ നൂറു ആടുകൾ ഉണ്ടായിരിക്കെ അതിലൊന്ന് വഴി തെറ്റിപ്പോയാൽ തൊണ്ണൂറ്റൊൻപതിനെയും മലയിൽ വിട്ടിട്ടു അവൻ വഴിതെറ്റിയതിനെ അന്വേഷിച്ചു പോകയില്ലേ? കണ്ടെത്തിയാൽ അതിനെക്കുറിച്ച്, വഴിതെറ്റിപ്പോകാത്ത  തൊണ്ണൂറ്റൊൻപതിനെക്കുറിച്ച് എന്നതിനെക്കാൾ അവൻ സന്തോഷിക്കുമെന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു. ഇതുപോലെ, ഈ ചെറിയവരിൽ ഒരുവൻപോലും നശിച്ചുപോകാൻ എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല." (മത്തായി 18:12-14) വിചിന്തനം  ഒത്തൊരുമയോടെ വലിയൊരു കൂട്ടമായി നീങ്ങുന്ന ആട്ടിൻപറ്റത്തിൽനിന്നും ഒന്ന് കൂട്ടംതെറ്റി പോകുന്നത്, ആ കൂട്ടത്തിന്റെ ഭാഗമല്ലാതെ മാറിനിൽക്കുന്ന മറ്റെന്തെങ്കിലും ഒന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്പോഴാണ്. എല്ലാ ആപത്തുകളിൽനിന്നും തന്നെ പരിരക്ഷിച്ച് സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്ന തന്റെ കൂട്ടായ്മയെയും ഇടയനെയും ഉപേക്ഷിച്ച്, വഴിയരുകിൽ കണ്ടുമുട്ടുന്നവയുടെ ബാഹ്യമോടികളിൽ ആകൃഷ്ടരായി കൂട്ടംവിട്ടുപോകുന്നവർക്ക് പലപ്പോഴും ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് ബോധ്യം ലഭിക്കുന്നത് വളരെ വൈകി ആയിരിക്കും. ആട്ടിൻതോലിട്ട ചെന്നായ ആണ് ശ്രദ്ധ തെറ്റിച്ച് തന്നെ കൂട