അവൻ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു
"അവൻ ടയിർപ്രദേശത്തുനിന്നു പുറപ്പെട്ട്, സീദോൻ കടന്ന്, ദെക്കാപ്പൊളീസ് പ്രദേശത്തുകൂടെ ഗലീലിക്കടൽത്തീരത്തേക്കുപോയി. ബധിരനും സംസാരത്തിനു തടസ്സമുണ്ടായിരുന്നവനുമായ ഒരുവനെ അവർ അവന്റെയടുത്ത് കൊണ്ടുവന്നു. അവന്റെമേൽ കൈകൾ വയ്ക്കണമെന്ന് അവർ അവനോട് അപേക്ഷിച്ചു. യേശു അവനെ ജനക്കൂട്ടത്തിൽനിന്നു മാറ്റിനിർത്തി, അവന്റെ ചെവികളിൽ വിരലുകളിട്ടു. തുപ്പലുകൊണ്ട് അവന്റെ നാവിൽ സ്പർശിച്ചു. സ്വർഗ്ഗത്തിലേക്കു നോക്കി നെടുവീർപ്പിട്ടുകൊണ്ട് അവനോട് പറഞ്ഞു: എഫ്ഫാത്ത - തുറക്കപ്പെടട്ടെ എന്നർത്ഥം. ഉടനെ അവന്റെ ചെവികൾ തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. അവൻ സ്ഫുടമായി സംസാരിച്ചു. ഇക്കാര്യം ആരോടും പറയരുതെന്ന് അവൻ അവരെ വിലക്കി. എന്നാൽ, എത്രയേറെ അവൻ വിലക്കിയോ അത്രയേറെ ശുഷ്കാന്തിയോടെ അവർ അതു പ്രഘോഷിച്ചു. അവർ അളവറ്റ വിസ്മയത്തോടെ പറഞ്ഞു: അവൻ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരർക്കു ശ്രവണശക്തിയും ഊമർക്ക് സംസാരശക്തിയും നൽകുന്നു." (മർക്കോസ് 7:31-37) വിചിന്തനം യേശുവിന്റെ പ്രവൃത്തികൾ കാണുന്നവരിലും അവിടുത്തെ വചനം ശ്രവിക്കുന്നവരിലും ഉണ്ടാകുന്ന പ്രതികരണം എന്താണെന്ന് സുവിശേഷത്തിൽ പലയിടങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കും. ചുര...