പോസ്റ്റുകള്‍

ഡിസംബർ 14, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുനർസ്ഥാപനത്തിന്റെ മുന്നോടി

"മലയിൽനിന്നു ഇറങ്ങുന്പോൾ യേശു അവരോട് ആജ്ഞാപിച്ചു: മനുഷ്യപുത്രൻ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെടുന്നതുവരെ നിങ്ങൾ ഈ ദർശനത്തെപ്പറ്റി ആരോടും പറയരുത്. ശിഷ്യന്മാർ അവനോടു ചോദിച്ചു: ആദ്യം എലിയാ വരണമെന്ന് നിയമജ്ഞർ പറയുന്നത് എന്തുകൊണ്ട്? അവൻ പറഞ്ഞു: എലിയാ വന്ന് എല്ലാം പുനസ്ഥാപിക്കുക തന്നെ ചെയ്യും. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു, എലിയാ വന്നുകഴിഞ്ഞു. എങ്കിലും അവർ അവനെ മനസ്സിലാക്കിയില്ല. തങ്ങൾക്കിഷ്ടമുള്ളതെല്ലാം അവർ അവനോടു ചെയ്തു. അതുപോലെ മനുഷ്യപുത്രനും അവരിൽനിന്നു പീഡകൾ ഏൽക്കാൻ പോകുന്നു. സ്നാപകയോഹന്നാനെപ്പറ്റിയാണ് അവൻ തങ്ങളോടു സംസാരിച്ചതെന്ന് അപ്പോൾ ശിഷ്യന്മാർക്കു മനസ്സിലായി." (മത്തായി 17:9-13) വിചിന്തനം  വരാനിരിക്കുന്നവയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ദൈവം എക്കാലവും മനുഷ്യന് നല്കിയിരുന്നു. സ്നാപകയോഹന്നാനും ജനങ്ങൾക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു - വരാനിരിക്കുന്ന രക്ഷകനായി മനുഷ്യഹൃദയങ്ങളിൽ പാതയോരുക്കുക എന്ന സൂചനയാണ് സ്നാപകനിലൂടെ ദൈവം മനുഷ്യനു നൽകിയത്. മാനസാന്തരപ്പെട്ടു വഴികൾ നേരെയാക്കുക എന്ന സന്ദേശമാണ് സ്നാപകനിലൂടെ ദൈവത്തിന്റെ ആത്മാവ്, ലോകത്തിന്റെ വ്യഗ്രതകളിൽ മുഴുകി ദൈവത്തിന്റെ വ