പോസ്റ്റുകള്‍

ജൂലൈ 3, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സംശയം തോമസിന്റേതു മാത്രമോ?

"പന്ത്രണ്ടുപേരിലോരുവനും ദിദിമോസ് എന്ന് വിളിക്കപ്പെടുന്നവനുമായ തോമസ്‌ യേശു വന്നപ്പോൾ അവരോടുകൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു മറ്റു ശിഷ്യന്മാർ അവനോടു പറഞ്ഞു: ഞങ്ങൾ കർത്താവിനെ കണ്ടു. എന്നാൽ, അവൻ പറഞ്ഞു: അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈവയ്ക്കുകയും ചെയ്താലല്ലാതെ ഞാൻ വിശ്വസിക്കുകയില്ല. എട്ടു ദിവസങ്ങൾക്കുശേഷം വീണ്ടും അവന്റെ ശിഷ്യന്മാർ വീട്ടിൽ ആയിരുന്നപ്പോൾ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകൾ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തിൽ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങൾക്കു സമാധാനം! അവൻ തോമസിനോട് പറഞ്ഞു: നിന്റെ വിരൽ ഇവിടെ കൊണ്ടുവരുക; എന്റെ കൈകൾ കാണുക; നിന്റെ കൈനീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ്‌ പറഞ്ഞു: എന്റെ കർത്താവേ, എന്റെ ദൈവമേ! യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ." (യോഹന്നാൻ 20:24-29) വിചിന്തനം  ക്രിസ്തുവിനെപ്രതി തകർച്ചകളും പരാജയങ്ങളും നിരാശയും ജീവനുതന്നെ ഭീഷണിയുമൊക്കെ ഉണ്ടാകുന്ന അവസരങ്ങളിൽ, ദൈവം നേരിട്ട് എങ്ങിനെയാ