പോസ്റ്റുകള്‍

ജൂൺ 7, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രതികാരം ചെയ്യുന്ന കോപം

"കൊല്ലരുത്; കൊല്ലുന്നവൻ ന്യായവിധിക്ക് അർഹനാകും എന്ന് പൂർവീകരോട് പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു: സഹോദരനോട് കോപിക്കുന്നവൻ ന്യായവിധിക്ക് അർഹനാകും. സഹോദരനെ ഭോഷാ എന്ന് വിളിക്കുന്നവൻ ന്യായാധിപ സംഘ ത്തിന്റെ മുൻപിൽ നില്ക്കേണ്ടിവരും; വിഡ്ഢി എന്ന് വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും." (മത്തായി 5:21-22) ചിന്ത  കോപം നാമാദ്യമായി കാണുന്നത് ഉൽപത്തി പുസ്തകത്തിലാണ്. ആബേലിലും അവന്റെ കാഴ്ച്ചവസ്തുക്കളിലും ദൈവം പ്രസാദിച്ചുവെന്നും, തന്റെ ബലിയിൽ അവിടുന്ന് പ്രസാദിച്ചില്ല എന്നും മനസ്സിലാക്കിയ കായേനിലൂടെയാണ് കോപം ആദ്യമായി രൂപവും ഭാവവും സ്വീകരിക്കുന്നത്. "നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്?...നല്ലതുചെയ്യുന്നില്ലെങ്കിൽ പാപം വാതിൽക്കൽത്തന്നെ പതിയിരിപ്പുണ്ടെന്നു ഓർക്കണം. അത് നിന്നിൽ താൽപര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം" (ഉൽപത്തി 4:6,7), എന്ന് കായെന്റെ കോപം തിരിച്ചറിഞ്ഞ ദൈവം അവനു മുന്നറിയിപ്പ് നൽകുന്നുണ്ട്. കീഴടക്കാൻ കഴിയാതെ പോയ കോപം, കായേനെ ഒടുവിലൊരു കൊലപാതകിയാക്കുന്നു. കോപത്തെ കീഴടക്കാൻ ബുദ്ധിമുട്ടുന്ന, അല്ലെങ്കിൽ അതിനു ശ്രമിക്കാത്ത ...