അവളെക്കണ്ട് അവന്റെ മനസ്സലിഞ്ഞു
" അതിനുശേഷം അവൻ നായിൻ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യന്മാരും വലിയ ഒരു ജനക്കൂട്ടവും അവനെ അനുഗമിച്ചു. അവൻ നഗരകവാടത്തിനടുത്തെത്തിയപ്പോൾ, മരിച്ചുപോയ ഒരുവനെ ചിലർ എടുത്തുകൊണ്ടു വരുന്നതു കണ്ടു. ഒരു വിധവയുടെ ഏക പുത്രനായിരുന്നു അവൻ. പട്ടണത്തിൽനിന്നു വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പം ഉണ്ടായിരുന്നു. അവളെക്കണ്ട് മനസ്സലിഞ്ഞു കർത്താവ് അവളോട് പറഞ്ഞു: കരയേണ്ടാ. അവൻ മുന്നോട്ടുവന്ന് ശവമഞ്ചത്തിൻമേൽ തൊട്ടു. അതു വഹിച്ചിരുന്നവർ നിന്നു. അപ്പോൾ അവൻ പറഞ്ഞു: യുവാവേ, ഞാൻ നിന്നോട് പറയുന്നു, എഴുന്നേൽക്കുക. മരിച്ചവൻ ഉടനെ എഴുന്നേറ്റിരുന്നു. അവൻ സംസാരിക്കാൻ തുടങ്ങി. യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു. എല്ലാവരും ഭയപ്പെട്ടു. അവർ ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ ഉദയം ചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു. അവനെപ്പറ്റിയുള്ള ഈ വാർത്ത യൂദയാ മുഴുവനിലും പരിസരങ്ങളിലും പറന്നു." (ലൂക്കാ 7:11-17) വിചിന്തനം കഫർണ്ണാമിൽവച്ച് ഒരു ശതാധിപന്റെ അപേക്ഷ മാനിച്ചു അവന്റെ ഭൃത്യനെ സുഖപ്പെടുത്തിയതിനു ശേഷമാണ് യേശു നായിൻ എന്ന പട്ടണത്തിലേക്ക് പോയത്. ശിഷ്യരോടും വലിയ ഒരു ജനാവലിയ...