പോസ്റ്റുകള്‍

ജൂലൈ 27, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഞെരിഞ്ഞിലിൽനിന്നു മുന്തിരിപ്പഴമോ?

നല്ല വൃക്ഷം ചീത്ത ഫലങ്ങൾ പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലങ്ങളും. ഓരോ വൃക്ഷവും ഫലംകൊണ്ടു തിരിച്ചറിയപ്പെടുന്നു. മുൾച്ചെടിയിൽനിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലിൽനിന്നു മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ. നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നന്മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യൻ തിന്മയിൽനിന്നു തിന്മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവിൽനിന്നാണല്ലോ അധരം സംസാരിക്കുന്നത്." (ലൂക്കാ 6:43-45) വിചിന്തനം  ഇസ്രയേൽ ജനതയുടെ ജീവിതത്തോട് കെട്ടുപിണഞ്ഞു കിടക്കുന്ന ഫലസസ്യങ്ങളാണ് അത്തിവൃക്ഷവും മുന്തിരിച്ചെടിയും. അത്തിമരം സമാധാനത്തിന്റെയും സമൃദ്ധിയുടെയും, മുന്തിരി സന്തോഷത്തിന്റെയും പ്രതീകങ്ങളായിരുന്നു. എന്നാൽ മുൾച്ചെടികളും ഞെരിഞ്ഞിലും കൂട്ടിയിട്ടു തീകത്തിക്കാൻ മാത്രം ഉതകുന്നവയായിരുന്നു. ഒരേ മണ്ണിൽ വളരുന്നതെങ്കിലും മുൾചെടികളിൽനിന്നും ഞെരിഞ്ഞിലിൽനിന്നും അത്തിവൃക്ഷങ്ങളിലേക്കും മുന്തിരിചെടികളിലേക്കുമുള്ള അന്തരം വളരെ വലുതായിരുന്നു. ഈ അന്തരത്തിനു പ്രധാന കാരണം അവ പുറപ്പെടുവിച്ചിരുന്ന ഫലങ്ങൾ തന്നെയാണ്. അഥവാ ഫലത്തിന്റെ മേന്മകൾ നോക്കിയാണ് വൃക്ഷം നല്ലതോ ചീത്തയോ എന്ന് തീരുമാനിച്ചിരു