പോസ്റ്റുകള്‍

ജൂലൈ 25, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആരാണ് എന്റെ ബന്ധുക്കൾ?

"അവൻ ജനക്കൂട്ടത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ അമ്മയും സഹോദരരും അവനോടു സംസാരിക്കാൻ ആഗ്രഹിച്ചു പുറത്തു നിന്നിരുന്നു. ഒരുവൻ അവനോടു പറഞ്ഞു: നിന്റെ അമ്മയും സഹോദരരും നിന്നോടു സംസാരിക്കാൻ ആഗ്രഹിച്ചു പുറത്തു നിൽക്കുന്നു. യേശു അവനോടു പറഞ്ഞു: ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരർ? തന്റെ ശിഷ്യരുടെ നേരെ കൈ ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും. സ്വർഗ്ഗ സ്ഥ നായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും." (മത്തായി 12:46-50) വിചിന്തനം  ആദിയിൽത്തന്നെ മനുഷ്യൻ ഒറ്റക്കായിരിക്കുന്നത് നന്നല്ലെന്നു മനസ്സിലാക്കിയ ദൈവം ആദത്തിനു തുണയായി ഹവ്വായെ നൽകി, അങ്ങിനെ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളുടെ ആരംഭം കുറിച്ചു. കുടുംബങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും അയൽക്കാരിലൂടെയും സഹപ്രവർത്തകരിലൂടെയും ഒക്കെ വളർന്നു പന്തലിച്ച ഒരു വൻവൃക്ഷമാണ് മനുഷ്യബന്ധങ്ങൾ ഇന്ന്. എന്നാൽ മനുഷ്യനായിപ്പിറന്ന ദൈവത്തിനു ഭൂമിയിലെ ഇത്തരത്തിലുള്ള ബന്ധങ്ങൾ ബാധകമായിരുന്നോ? എന്തുകൊണ്ടാണ് തന്റെ അമ്മയും ബന്ധുക്കളും കാണുവാനായി എത്തിയപ്പോൾ ഈശോ അവരെ അവഗണിക്കുന്നു എന്ന് തോന്നാവുന്ന വിധത്...