പോസ്റ്റുകള്‍

മേയ് 29, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വാക്കുകളുടെ വില

"ഒന്നുകിൽ വൃക്ഷം നല്ലത്, ഫലവും നല്ലത്. അല്ലെങ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത. എന്തെന്നാൽ, ഫലത്തിൽനിന്നാണ് വൃക്ഷത്തെ മനസ്സിലാക്കുന്നത്‌. അണലിസന്തതികളെ! ദുഷ്ടരായിരിക്കെ നല്ല കാര്യങ്ങൾ പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത്. നല്ല മനുഷ്യൻ നന്മയുടെ ഭാണ്ടാരത്തിൽനിന്ന് നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ടനാകട്ടെ തിന്മയുടെ ഭാണ്ടാരത്തിൽനിന്ന് തിന്മ പുറപ്പെടുവിക്കുന്നു. ഞാൻ നിങ്ങളോട് പറയുന്നു: മനുഷ്യർ പറയുന്ന ഓരോ വ്യർത്ഥവാക്കിനും വിധിദിവസത്തിൽ കണക്കു കൊടുക്കേണ്ടി വരും. നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും." (മത്തായി 12:33-37) ചിന്ത  ശബ്ദാനമയമായ ഒരു ലോകത്തിലാണ് നാമിന്നു ജീവിക്കുന്നത്; നിശ്ശബ്ധത എന്നത് നമുക്കിന്നു തികച്ചും അന്യമാണ്. ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ചു ഒട്ടേറെപ്പേരുമായി  നിരന്തരം ആശയവിനിമയം നടത്തുക എന്നതാണ് പുതിയ പ്രവണത. വാർത്തകളും മറ്റ് വിശേഷങ്ങളും മറ്റാരിലും മുൻപേ വെളിപ്പെടുത്താൻ ലോകമിന്ന് വ്യഗ്രത കൂട്ടുകയാണ്. ഇതുകൊണ്ടുതന്നെ പലപ്പോഴും കേൾക്കുന്ന വാർത്തകളുടെ യഥാർത്ഥ്...