പോസ്റ്റുകള്‍

ഓഗസ്റ്റ് 7, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എല്ലാവരും രക്ഷപെടുമോ?

"ഏതു സ്ത്രീയാണ് തനിക്കു പത്തു നാണയം ഉണ്ടായിരിക്കെ, അതിൽ ഒന്നു നഷ്ടപ്പെട്ടാൽ വിളക്കുകൊളുത്തി വീട് അടിച്ചുവാരി, അത് കണ്ടു കിട്ടുവോളം ഉത്സാഹത്തോടെ അന്വേഷിക്കാത്തത്? കണ്ടുകിട്ടുന്പോൾ അവൾ കൂട്ടുകാരെയും അയൽവാസികളെയും വിളിച്ചുകൂട്ടി പറയും: എന്റെ നഷ്ടപ്പെട്ട നാണയം വീണ്ടുകിട്ടിയിരിക്കുന്നു. അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്റെ ദൂതന്മാരുടെ മുന്പിൽ സന്തോഷമുണ്ടാകും എന്ന് ഞാൻ നിങ്ങളോട് പറയുന്നു." (ലൂക്കാ 15:8-10) വിചിന്തനം  പാപം ചെയ്യുന്ന മനുഷ്യൻ ദൈവത്തിന്റെ പദ്ധതിയുടെ ഭാഗം അല്ലായിരുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അവൻ എന്നും തന്നോടൊപ്പം ആയിരിക്കണം എന്ന ആഗ്രഹവുമായാണ്. എന്നാൽ സൃഷ്ടിച്ച് ഏറെ വൈകുന്നതിനുമുന്പു ദൈവം മനസ്സിലാക്കി മനുഷ്യന്റെ ഹൃദയം പാപത്തിലേക്ക് തിരിഞ്ഞിരിക്കുന്നു എന്ന്. എല്ലാ സൌഭാഗ്യങ്ങളും നിറഞ്ഞ പറുദീസയിൽ ജീവിച്ചപ്പോഴും അതിനുപരിയായ എന്തോ ഉണ്ടെന്നും അത് കൈക്കലാക്കണമെന്നുമുള്ള ചിന്തയായിരുന്നു മനുഷ്യഹൃദയത്തെ നയിച്ചിരുന്നത്. പാപം ഭൂമിയിൽ പെരുകിയപ്പോൾ "ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതിൽ കർത്താവ് പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു" (ഉൽ...