പോസ്റ്റുകള്‍

നവംബർ 10, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രവൃത്തിയാലല്ലാത്ത പാപം

"വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു. വലതുകണ്ണ് നിനക്കു പാപഹേതുവാകുന്നെങ്കിൽ അതു ചുഴന്നെടുത്തു എറിഞ്ഞു കളയുക; ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനേക്കാൾ നല്ലത്, അവയവങ്ങളിലോന്നു നഷ്ടപ്പെടുകയാണ്. വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കിൽ അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തിൽ പതിക്കുന്നതിനെക്കാൾ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്." (മത്തായി 5:27-30) വിചിന്തനം  പഴയനിയമ ജനതയ്ക്ക് പാപമെന്നാൽ നിയമത്തിന്റെ ലംഘനമായിരുന്നു. എഴുതപ്പെട്ട കല്പനകൾ വാക്കാലും പ്രവൃത്തിയാലും പാലിക്കുന്നവരെ നീതിമാന്മാരായിക്കണ്ട്, സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായി കരുതി, എല്ലാവരും ആദരിച്ചിരുന്നു. പാപമില്ലാതെ എങ്ങിനെ ജീവിക്കാം എന്ന് യഹൂദജനത്തെ വ്യക്തമായി പഠിപ്പിക്കുന്നതിനായി, നിയമജ്ഞർ സദാസമയവും മോശയിലൂടെ ലഭിച്ച ദൈവകൽപനകളെ അപഗ്രഥിച്ചും വ്യാഖ്യാനംചെയ്തും ഇരുന്നിരുന്നു. തത്ഫലമായി ആയിരക്കണക്കിനു നിയമങ്ങളും പതിനായിരക്കണക്കിനു നിയന്ത്രണങ്ങളും യഹൂദരുടെ ഇടയിൽ നിലവി