മറഞ്ഞിരിക്കുന്നതോന്നും വെളിച്ചത്തു വരാതിരിക്കില്ല
"പരസ്പരം ചവിട്ടേൽക്കത്തവിധം ആയിരക്കണക്കിനു ജനങ്ങൾ തിങ്ങിക്കൂടി. അപ്പോൾ അവൻ ശിഷ്യരോടു പറയുവാൻ തുടങ്ങി: ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിച്ചുകൊള്ളുവിൻ. മറഞ്ഞിരിക്കുന്നതോന്നും വെളിച്ചത്തു വരാതിരിക്കില്ല; നിഗൂഡമായതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അതുകൊണ്ട്, നിങ്ങൾ ഇരുട്ടത്ത് സംസാരിച്ചത് വെളിച്ചത്തു കേൾക്കപ്പെടും. വീട്ടിൽ സ്വകാര്യമുറികളിൽവച്ച് ചെവിയിൽ പറഞ്ഞത് പുരമുകളിൽനിന്നു പ്ര ഘോ ഷിക്കപ്പെടും." (ലൂക്കാ 12:1-3) വിചിന്തനം യഹൂദജനത്തിന്റെ അനുദിനജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്നത് മൂന്നു വിഭാഗം ആളുകളായിരുന്നു: സദുക്കായർ, നിയമജ്ഞർ, ഫരിസേയർ. സദുക്കായർ പ്രധാനമായും രാഷ്ട്രീയ കാര്യങ്ങളിലാണ് ശ്രദ്ധ പതിപ്പിച്ചിരുന്നത്. അതുകൊണ്ട്, അവർക്ക് സാധാരണക്കാരുമായി സന്പർക്കം കുറവായിരുന്നു. മോശയിലൂടെ ദൈവം നൽകിയ പ്രമാണങ്ങൾ ജനങ്ങൾക്ക് വ്യാഖ്യാനിച്ചു കൊടുക്കുന്നവരായിരുന്നു നിയമജ്ഞർ. സാധാരണക്കാരുമായുള്ള അവരുടെ ഇടപെടലുകൾക്കും പരിതികൾ ഉണ്ടായിരുന്നു. എന്നാൽ, ഫരിസേയരാകട്ടെ മധ്യവർഗ്ഗത്തിൽപ്പെട്ട യഹൂദരായിരുന്നു. അതുകൊണ്ടുതന്നെ, സാധാരണക്കാരായ യഹൂദരിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയിരുന്നത്...