ആരോടും ഒന്നും സംസാരിക്കരുത് !
"യേശു അവനെ കർശനമായി താക്കീതുചെയ്തു പറഞ്ഞയച്ചു: നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്. എന്നാൽ പോയി, പുരോഹിതന് നിന്നെത്തന്നെ കാണിച്ചുകൊടുക്കുക. മോശയുടെ കല്പന അനുസരിച്ച് ജനങ്ങൾക്ക് സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകൾ സമർപ്പിക്കയും ചെയ്യുക. എന്നാൽ, അവൻ പുറത്തുചെന്ന് വളരെക്കാര്യങ്ങൾ പ്ര ഘോ ഷിക്കാനും ഇത് പ്രസിദ്ധമാക്കാനും തുടങ്ങി. തന്മൂലം, പിന്നീട് പട്ടണത്തിൽ പരസ്യമായി പ്രവേശിക്കാൻ യേശുവിനു സാധിച്ചില്ല. അവൻ പുറത്ത് വിജനപ്രദേശങ്ങളിൽ തങ്ങി. ജനങ്ങളാകട്ടെ, എല്ലായിടങ്ങളിലുംനിന്ന് അവന്റെ അടുത്ത് വന്നുകൊണ്ടിരുന്നു. " (മർക്കോസ് 1:43-45) വിചിന്തനം കുറഞ്ഞ വാക്കുകളിലൂടെ ഒട്ടേറെ പറയുന്ന സുവിശേഷകനാണ് മർക്കോസ്. ഈ വചനഭാഗം വായിക്കുന്ന മിക്കവരിലും യേശുവിന്റെ കരുണയെക്കുറിച്ചു മതിപ്പും, തുടർന്നു കുഷ്ഠരോഗിക്ക് നൽകിയ നിർദ്ദേശത്തെക്കുറിച്ച് സന്ദേഹവും തോന്നുക സാധാരണമാണ്. അക്കാലങ്ങളിൽ യഹൂദരുടെ ഇടയിൽ കുഷ്ഠം ഭയാനകമായ ഒരു രോഗം ആയിരുന്നു. സ്പർശനത്തിലൂടെ കുഷ്ഠം പടരും എന്ന ഭയത്താൽ, അത് ബാധിച്ചവരെ സമൂഹത്തിൽനിന്നും പുറന്തള്ളിയിരുന്നു. കുഷ്ഠമാണെന്ന സംശയത്താൽ, ശരീരത്ത് എന്തെങ്കിലും വെള്ളപ്പാണ്ടുള്ളവര...