പോസ്റ്റുകള്‍

ഡിസംബർ 26, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ?

"ഹേറൊദേസ് രാജാവിന്റെ കാലത്ത് യൂദയായിലെ ബേത് ലെഹെമിൽ യേശു ജനിച്ചപ്പോൾ പൌരസ്ത്യദേശത്തുനിന്നു ജ്ഞാനികൾ ജറുസലെമിലെത്തി. അവർ അന്വേഷിച്ചു: എവിടെയാണ് യഹൂദന്മാരുടെ രാജാവായി  ജനിച്ചവൻ? ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രംകണ്ട് ആരാധിക്കാൻ വന്നിരിക്കുകയാണ്. ഇതുകേട്ട് ഹെറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും. അവൻ പ്രധാനപുരോഹിതന്മാരെയും ജനത്തിന്റെയിടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. അവർ പറഞ്ഞു: യൂദയായിലെ ബേത് ലെഹെമിൽ. പ്രവാചകൻ എഴുതിയിരിക്കുന്നു: യൂദയായിലെ ബേത് ലെഹെമേ, നീ യൂദയായിലെ പ്രമുഖനഗരങ്ങളിൽ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവൻ നിന്നിൽനിന്നാണ് ഉത്ഭവിക്കുക." (മത്തായി 2:1-6) വിചിന്തനം  ഒട്ടനവധിയായ പ്രതീക്ഷകൾക്കും മാസങ്ങൾനീണ്ട ഒരുക്കങ്ങൾക്കുംശേഷം ക്രിസ്തുമസ് വന്നുപോയി. ആഘോഷങ്ങളും സദ്യവട്ടങ്ങളും കഴിഞ്ഞു, സമ്മാനങ്ങൾ പഴകി, സന്തോഷം മങ്ങി; ഓർമ്മകൾ അയവിറക്കിക്കൊണ്ട് ലോകം അതിന്റെ പതിവ് രീതികളിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഈ അവസരത്തിലാണ് പൌരസ്ത്യദേശത്തുനിന്നു വന്ന ജ്ഞാനികൾ ഹേറോദെസ...