രോഗികളുടെ നാഥൻ
"യേശു പത്രോസിന്റെ വീട്ടിലെത്തിയപ്പോൾ അവന്റെ അമ്മായിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. അവൻ അവളുടെ കൈയിൽ സ്പർശിച്ചു; പനി അവളെ വിട്ടുമാറി. അവൾ എഴുന്നേറ്റ് അവനെ ശുശ്രൂഷിച്ചു. സായാഹ്നമായപ്പോൾ അനേകം പിശാച്ചുബാധിതരെ അവർ അവന്റെയടുത്ത് കൊണ്ടുവന്നു. അവൻ അശുദ്ധാത്മാക്കളെ വചനംകൊണ്ട് പുറത്താക്കുകയും എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു. അവൻ നമ്മുടെ ബലഹീനതകൾ ഏറ്റെടുക്കുകയും രോഗങ്ങൾ വഹിക്കുകയും ചെയ്തു എന്ന് ഏശയ്യാ പ്രവചിച്ചത് അങ്ങനെ നിറവേറി." (മത്തായി 8:14-17) വിചിന്തനം യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രവർത്തങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു രോഗികൾക്ക് സൌഖ്യം നല്കുക എന്നത്. മരണത്തെ ജയിച്ച യേശുക്രിസ്തു ഇന്നും ജീവിക്കുന്നവനായി നമ്മുടെ ഇടയിലുണ്ട്. വിശുദ്ധ കുർബ്ബാനയിൽ അപ്പവും വീഞ്ഞും തിരുശരീരവും തിരുരക്തവുമായി മാറുന്പോൾ ഈശോ തന്നെയാണ് ആത്മാവും ശരീരവുമായി അവിടെ സന്നിഹിതനാകുന്നത്. നമ്മുടെ ഇടയിൽ ഇന്നും ജീവിക്കുന്ന ഈ യേശുവിന് നമ്മെ രോഗങ്ങളിൽനിന്നും മറ്റു വ്യാധികളിൽനിന്നും മോചിപ്പിക്കാൻ ഇന്നും സാധിക്കുകയില്ലേ? തന്റെ അടുത്തുവന്ന എല്ലാ രോഗികൾക്കും ഈശോ സൌഖ്യം നല്കി എന്നാണു സുവിശേഷകൻ വ...