സന്തോഷിക്കുവിൻ, കർത്താവ് അടുത്തെത്തിയിരിക്കുന്നു
"യേശു പന്ത്രണ്ടു ശിഷ്യന്മാർക്കും നിർദ്ദേശങ്ങൾ നല്കിയതിനുശേഷം അവരുടെ പട്ടണങ്ങളിൽ പഠിപ്പിക്കാനും പ്രസംഗിക്കാനുമായി അവിടെനിന്നു പുറപ്പെട്ടു. യോഹന്നാൻ കാരാഗൃഹത്തിൽ വച്ച് ക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കേട്ട് ശിഷ്യന്മാരെ അയച്ച് അവനോടു ചോദിച്ചു: വരാനിരിക്കുന്നവൻ നീ തന്നെയോ? അതോ ഞങ്ങൾ മറ്റൊരുവനെ പ്രതീക്ഷിക്കണമോ? യേശു പറഞ്ഞു: നിങ്ങൾ കേൾക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക. അന്ധന്മാർ കാഴ്ച പ്രാപിക്കുന്നു, മുടന്തന്മാർ നടക്കുന്നു, കുഷ്ഠരോഗികൾ ശുദ്ധരാക്കപ്പെടുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എന്നിൽ ഇടർച്ച തോന്നാത്തവൻ ഭാഗ്യവാൻ." (മത്തായി 11:1-6) വിചിന്തനം മനുഷ്യപുത്രനു വഴിയൊരുക്കാൻ പിതാവായ ദൈവത്താൽ അയക്കപ്പെട്ട സ്നാപകയോഹന്നാന്റെ ദൗത്യം അവസാനിക്കേണ്ട സമയം ആയി. ഹേറോദോസിന്റെ കാരാഗൃഹത്തിൽ കഴിയുന്ന സ്നാപകന് അതിൽ തെല്ലും കു ണ്‌ഠി തമില്ല. എന്നാൽ, യോഹന്നാന്റെ ശിഷ്യന്മാരുടെ അവസ്ഥ അതല്ല; അവർ ദുഃഖിതരാണ്. അവരുടെ ദുഃഖമകറ്റി മനസ്സിനു സന്തോഷം പ്രദാനം ചെയ്യാൻ ഉത്തമമായ മാർഗ്ഗം, സന്തോഷത്തിന്റെ ഉറവിടം എവിടെയാണെന്ന്...