പോസ്റ്റുകള്‍

ഫെബ്രുവരി 3, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യേശുവിനെ വേണ്ടാത്തവർ

"അവൻ കടലിന്റെ മറുകരയിൽ ഗെരസേനരുടെ നാട്ടിലെത്തി. അവൻ വഞ്ചിയിൽനിന്ന് ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവ് ബാധിച്ച ഒരുവൻ ശവകുടീരങ്ങൾക്കിടയിൽനിന്ന് എതിരേ വന്നു. ശവകുടീരങ്ങൾക്കിടയിൽ താമസിച്ചിരുന്ന അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടാൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴും അവനെ കാൽവിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിട്ടിരുന്നെങ്കിലും അവൻ ചങ്ങലകൾ വലിച്ചു പൊട്ടിക്കുകയും കാൽവിലങ്ങുകൾ തകർത്തുകളയുകയും ചെയ്തിരുന്നു. അവനെ ഒതുക്കി നിർത്താൻ ആർക്കും കഴിഞ്ഞിരുന്നില്ല. രാപ്പകൽ അവൻ കല്ലറകൾക്കിടയിലും മലകളിലും ആയിരുന്നു. അവൻ അലറിവിളിക്കുകയും കല്ലുകൊണ്ട് തന്നെത്തന്നെ മുറിപ്പെടുത്തുകയും ചെയ്തിരുന്നു. അകലെവച്ചുതന്നെ അവൻ യേശുവിനെക്കണ്ട്, ഓടിവന്ന് അവനെ പ്രണമിച്ചു. ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് അവൻ പറഞ്ഞു: മഹോന്നതനായ ദൈവത്തിന്റെ പുത്രാ, യേശുവേ, അങ്ങ് എന്റെ കാര്യത്തിൽ എന്തിനിടപെടുന്നു? ദൈവത്തെക്കൊണ്ട് ആണയിട്ട് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു: അങ്ങ് എന്നെ പീഡിപ്പിക്കരുതേ! കാരണം, അശുദ്ധാത്മാവേ, ആ മനുഷ്യനിൽനിന്നു പുറത്തു വരൂ എന്ന് യേശു ആജ്ഞാപിച്ചിരുന്നു. നിന്റെ പേരെന്താണ്? യേശു ചോദിച്ചു. അവൻ പറഞ്ഞു: എന്റെ പേര് ലെഗിയോണ്‍; ഞങ്ങൾ അനേകം പേര...