മരണത്തിൽ മാത്രം അവസാനിക്കുന്ന ഉടന്പടി
" ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾക്കു ഉപേക്ഷാപത്രം കൊടുക്കണം എന്നു കല്പിച്ചിട്ടുണ്ടല്ലോ. എന്നാൽ,ഞാൻ നിങ്ങളോടു പറയുന്നു:പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു." (മത്തായി 5:31,32) വിചിന്തനം ഭൂമിയിൽ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾക്ക് ദൈവം വളരെയധികം വില കല്പിക്കുന്നുണ്ട്. നസ്രത്തിലെ തിരുക്കുടുംബത്തിലൂടെ, തന്റെ ഏകാജാതന്റെ ആഗമനത്തിനായി ദൈവം ലോകത്തെ ഒരുക്കിയത് ഇതിന്റെ വലിയ ഉദാഹരണങ്ങളിൽ ഒന്നാണ്. ഈ ലോകത്തിൽ, ജോസഫും മേരിയും ചേർന്നൊരുക്കിയ, സന്തോഷവും സമാധാനവും സംരക്ഷണവും നിറഞ്ഞ ഒരു കുടുംബാന്തരീക്ഷത്തിലാണ് മനുഷ്യനായ ദൈവം വളർന്നുവന്നത്. ഏതൊരു സമൂഹത്തിന്റെയും അന്തസത്ത ആ സമൂഹത്തിലെ കുടുംബബന്ധങ്ങളുടെ നിർവചനങ്ങളിൽ നിന്നുമാണ് രൂപം കൊള്ളുന്നത്. എല്ലാ കുടുംബബന്ധങ്ങളുടെയും അടിസ്ഥാനം ഒരു സ്ത്രീയും ഒരു പുരുഷനുമാണ്. അതുകൊണ്ടാണ് ആദിയിൽ ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചത്. എന്നാൽ, പാപത്തിനു അടിമയായ മനുഷ്യൻ, ഒരു പുരുഷന് ഒരു സ്ത്രീ എന്ന് ദൈവം പ്രകൃതിയിൽ നിക്ഷേപിച്ച സ്വാഭാവി...