പോസ്റ്റുകള്‍

ഓഗസ്റ്റ് 3, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എന്നേക്കാൾ വലിയവൻ ആരാണുള്ളത്?

"ശിഷ്യന്മാർ യേശുവിനെ സമീപിച്ചു ചോദിച്ചു: സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആരാണ്? യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യേ നിർത്തിക്കൊണ്ട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണ് സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവൻ. ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു." (മത്തായി 18:1-5) വിചിന്തനം  യേശുവിനോടൊപ്പം മൂന്നു വർഷത്തോളം ജീവിച്ചിട്ടും അവിടുത്തെ പ്രബോധനങ്ങൾ ശരിയായ അർത്ഥത്തിൽ ഗ്രഹിക്കുവാൻ ശിഷ്യന്മാർക്ക് കഴിഞ്ഞിരുന്നില്ല. ദാവീദിന്റെ സിംഹാസനത്തിൽ എല്ലാ ലൗകീകമായ പ്രൌഡിയോടും കൂടി ഒരുനാൾ വാഴുന്ന യേശുവായിരുന്നു അവരുടെ പ്രേരകശക്തി. നഷ്ടപ്പെട്ടുപോയ സർവപ്രതാപങ്ങളും വീണ്ടെടുത്ത്‌ ഈശോ ഇസ്രായേൽ രാജ്യം പു നഃസ്ഥാ പിക്കുന്പോൾ തങ്ങൾക്കു ലഭിക്കാനിരിക്കുന്ന  സ്ഥാന മാനങ്ങളെക്കുറിച്ച് അവർക്ക് ഒട്ടേറെ സ്വപ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ യേശുവിന്റെ മുൻപിൽ അഗ്രഗണ്യനാകുവാൻ അവർ നിരന്തരം മത്സരിച്ചിരുന്നു. യേശുവിൽനിന്നു നേരിട്ട് തങ്ങളി