പോസ്റ്റുകള്‍

ഫെബ്രുവരി 17, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അടയാളം അന്വേഷിക്കുന്ന തലമുറ

"ഫരിസേയർ വന്ന് അവനുമായി തർക്കിക്കാൻ തുടങ്ങി. അവർ അവനെ പരീക്ഷിച്ചുകൊണ്ട്‌ സ്വർഗ്ഗത്തിൽനിന്ന് ഒരടയാളം ആവശ്യപ്പെട്ടു. അവൻ ആത്മാവിൽ അഗാധമായി നെടുവീർപ്പെട്ടുകൊണ്ടു പറഞ്ഞു: എന്തുകൊണ്ടാണ് ഈ തലമുറ അടയാളം അന്വേഷിക്കുന്നത്? സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ തലമുറയ്ക്ക് അടയാളം നല്കപ്പെടുകയില്ല. അവൻ അവരെവിട്ട്, വീണ്ടും വഞ്ചിയിൽ കയറി മറുകരയിലേക്ക് പോയി." (മർക്കോസ് 8:11-13) വിചിന്തനം തങ്ങളുടെ പ്രവൃത്തികൾ ദൈവഹിതപ്രകാരമാണോ എന്ന സന്ദേഹം ഉണ്ടായ അവസരങ്ങളിൽ എല്ലാം ദൈവത്തിൽനിന്നും എന്തെങ്കിലും അടയാളം പ്രതീക്ഷിക്കുന്ന ഒരു സമൂഹമായിരുന്നു യഹൂദജനം. അവർക്ക് മനസ്സിലാകുന്ന വിധത്തിലുള്ള വ്യക്തമായ അടയാളങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട തന്റെ ജനത്തെ വഴിനടത്താൻ ശ്രമിക്കുന്ന ദൈവത്തെയും നിരവധി അവസരങ്ങളിൽ നമ്മൾ കണ്ടുമുട്ടുന്നുണ്ട്. ഈജിപ്തിൽ നിന്നുള്ള യാത്രയിൽ മേഘസ്തംഭമായും അഗ്നിസ്തംഭമായും നാല്പതുവർഷം അവരെ മരുഭൂമിയിലൂടെ നയിച്ചത്, അവരോടൊപ്പം ഉണ്ടായിരുന്ന ദൈവസാന്നിധ്യത്തിന്റെ ഒരു അടയാളം തന്നെയായിരുന്നു. അപരിചിതമായ വഴികളിലൂടെ യാത്ര ചെയ്യുന്നവർക്ക് ശരിയായ പാത ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന ചൂണ്ടുപലകളാണ് അടയാള...