ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക
"യേശു വീണ്ടും വഞ്ചിയിൽ മറുകരെയെത്തിയപ്പോൾ ഒരു വലിയ ജനക്കൂട്ടം അവനു ചുറ്റും കൂടി. അവൻ കടൽത്തീരത്തു നിൽക്കുകയായിരുന്നു. അപ്പോൾ, സിനഗോഗധികാരികളിൽ ഒരുവനായ ജായ്‌റോസ് അവിടെ വന്നു. അവൻ യേശുവിനെക്കണ്ട് കാൽക്കൽവീണ് അപേക്ഷിച്ചു: എന്റെ കൊച്ചുമകൾ മരിക്കാറായിക്കിടക്കുന്നു. അങ്ങു വന്ന്, അവളുടെമേൽ കൈകൾ വച്ച്, രോഗം മാറ്റി അവളെ ജീവിപ്പിക്കണമേ! യേശു അവന്റെകൂടെ പോയി....യേശു സംസാരിച്ചുകൊണ്ടിരിക്കേ, സിനഗോഗധികാരിയുടെ വീട്ടിൽനിന്ന് ചിലർ വന്നു പറഞ്ഞു: നിന്റെ മകൾ മരിച്ചു; ഗുരുവിനെ ഇനിയും എന്തിനു ബുദ്ധിമുട്ടിക്കുന്നു? അതു കേട്ട് യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക. പത്രോസും യാക്കോബും യാക്കോബിന്റെ സഹോദരൻ യോഹന്നാനുമൊഴികെ മറ്റാരും തന്നോടുകൂടെ പോരാൻ അവൻ അനുവദിച്ചില്ല. അവർ സിനഗോഗധികാരിയുടെ വീട്ടിലെത്തി. അവിടെ ആളുകൾ വലിയ ബഹളം വയ്ക്കുന്നതും ഉച്ചത്തിൽ കരയുന്നതും അലമുറയിടുന്നതും അവൻ കണ്ടു. അകത്തു പ്രവേശിച്ച് അവൻ അവരോടു പറഞ്ഞു: എന്തിനാണു നിങ്ങൾ ബഹളം വയ്ക്കുകയും വിലപിക്കുകയും ചെയ്യുന്നത്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്. അവർ അവനെ പരിഹസിച്ചു. അവനാകട്ടെ അവരെ എല്ലാവരെയും പുറത്താക്...