പോസ്റ്റുകള്‍

ഫെബ്രുവരി 12, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആരാണ് പാപത്തിന്റെ ഉത്തരവാദി?

"ജനങ്ങളെ വീണ്ടും അടുത്തേക്ക് വിളിച്ച് അവൻ പറഞ്ഞു: നിങ്ങളെല്ലാവരും എന്റെ വാക്കു കേട്ടു മനസ്സിലാക്കുവിൻ. പുറമേനിന്ന് ഉള്ളിലേക്ക് കടന്ന്, ഒരുവനെ അശുദ്ധനാക്കാൻ ഒന്നിനും കഴിയുകയില്ല. എന്നാൽ, ഉള്ളിൽനിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. അവൻ ജനങ്ങളെവിട്ട് ഭവനത്തിലെത്തിയപ്പോൾ ഈ ഉപമയെക്കുറിച്ച് ശിഷ്യന്മാർ ചോദിച്ചു. അവൻ പറഞ്ഞു: നിങ്ങളും വിവേചനാശക്തി ഇല്ലാത്തവരാണോ? പുറമേനിന്നു മനുഷ്യന്റെ ഉള്ളിൽ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാൻ സാധിക്കുകയില്ലെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ലേ? കാരണം, അവ മനുഷ്യന്റെ ഹൃദയത്തിൽ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസർജ്ജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്ഷണ പദാർത്ഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവൻ പ്രഖ്യാപിച്ചു. അവൻ തുടർന്നു: ഒരുവന്റെ ഉള്ളിൽനിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്. എന്തെന്നാൽ, ഉള്ളിൽനിന്നാണ്, മനുഷ്യന്റെ ഹൃദയത്തിൽ നിന്നാണ്, ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഡത എന്നിവ പുറപ്പെടുന്നത്. ഈ തിന്...