പോസ്റ്റുകള്‍

നവംബർ 17, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ....

"മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല." (മത്തായി 6:14-15) വിചിന്തനം   കർതൃപ്രാർത്ഥനയിലെ എല്ലാ യാചനകളും ഒന്നുപോലെതന്നെ പ്രധാനപ്പെട്ടതാണെങ്കിലും, ഈശോ അഞ്ചാമത്തെ യാചന ഒരിക്കൽകൂടി എടുത്തു പറയുകവഴി,  ഇന്നത്തെ വചനഭാഗത്തിലൂടെ,  മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കുന്നതിനു ദൈവം എത്രയധികം പ്രാധാന്യം കല്പിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് . ദൈവത്തിന്റെ കരുണയാണ് നമ്മുടെ തെറ്റുകൾ ക്ഷമിച്ചു നമ്മെ സ്വർഗ്ഗീയ സൌഭാഗ്യത്തിനു അർഹരാക്കുന്നത്. എന്നാൽ, നമ്മുടെ സജീവമായ സഹകരണം ഇല്ലെങ്കിൽ ദൈവത്തിനു നമ്മെ രക്ഷിക്കാനാവില്ല എന്ന വസ്തുതയും ഈ വചനത്തിലൂടെ വെളിപ്പെടുന്നുണ്ട്. ഇത് ദൈവത്തിന്റെ ശക്തിയുടെ പോരായ്മ ആയിട്ടല്ല നമ്മൾ കണക്കാക്കേണ്ടത് - നമ്മുടെ സ്വാതന്ത്ര്യത്തിനു ദൈവം എത്രമാത്രം വിലകല്പിക്കുന്നു എന്നാണ്.  ഇതിനെക്കുറിച്ച്‌ വിശുദ്ധ ആഗസ്തീനോസ് ഇപ്രകാരം  പറയുന്നു,  " നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവം, നിന്നെക്കൂടാതെ നിന്നെ രക്ഷിക്കുന്നില