പോസ്റ്റുകള്‍

ജനുവരി 12, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അപ്പോൾ സ്വർഗ്ഗം തുറക്കപ്പെട്ടു

"യേശു യോഹന്നാനിൽനിന്നു സ്നാനം സ്വീകരിക്കാൻ ഗലീലിയിൽനിന്നു ജോർദ്ദാനിൽ അവന്റെ അടുത്തേക്ക് വന്നു. ഞാൻ നിന്നിൽനിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേക്ക് വരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാൻ അവനെ തടഞ്ഞു. എന്നാൽ, യേശു പറഞ്ഞു: ഇപ്പോൾ ഇതു സമ്മതിക്കുക; അങ്ങനെ സർവനീതിയും പൂർത്തിയാക്കുക നമുക്ക് ഉചിതമാണ്. അവൻ സമ്മതിച്ചു. സ്നാനംകഴിഞ്ഞയുടൻ യേശു വെള്ളത്തിൽനിന്നു കയറി. അപ്പോൾ സ്വർഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു. ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വർഗ്ഗത്തിൽനിന്നു കേട്ടു." (മത്തായി 3:13-17) വിചിന്തനം  ഒരു വ്യക്തിയുടെ ക്രിസ്തീയജീവിതത്തിന്റെ ആരംഭംകുറിക്കുന്നത് മാമ്മോദീസായിലൂടെയാണ്. ജനിച്ചിട്ടു ആഴ്ചകൾ മാത്രം കഴിഞ്ഞ ഒരു ശിശുവിനും, പാപകരമായ ഒരു ജീവിതശൈലി ജീവിതകാലം മുഴുവൻ പിന്തുടർന്നതിനുശേഷം മരണത്തിന്റെ പടിവക്കിലെത്തിയിരിക്കുന്ന ഒരു വൃദ്ധനും, ഒരുപോലെ, മാമ്മോദീസാ എന്ന കൂദാശ ഒരു പുതിയ ജനനത്തിനുള്ള വാതിൽ തുറന്നുകൊടുക്കുന്നു, അവരെ പ്രകൃത്യതീതമായ ഒരു പുതിയ ജീവിതത്തിലേക്ക് നയിക്കുന്നു. മാ