പോസ്റ്റുകള്‍

ജൂൺ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കളകൾ വേർതിരിക്കപ്പെടുന്ന ദിനം വരും

"മറ്റൊരുപമ അവൻ അവരോട് പറഞ്ഞു: ഒരുവൻ വയലിൽ നല്ല വിത്തുവിതക്കുന്നതിനോട് സ്വർഗ്ഗരാജ്യത്തെ ഉപമിക്കാം. ആളുകൾ ഉറക്കമായപ്പോൾ അവന്റെ ശത്രു കടന്നുവന്ന്, ഗോതന്പിനിടയിൽ കള വിതച്ചിട്ടു കടന്നുകളഞ്ഞു. ചെടികൾ വളർന്ന് കതിരായപ്പോൾ കളകളും പ്രത്യക്ഷപ്പെട്ടു. വേലക്കാർ ചെന്ന് വീട്ടുടമ സ്ഥ നോട് ചോദിച്ചു: യജമാനനേ, നീ വയലിൽ നല്ല വിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായത് എവിടെനിന്ന്? അവൻ പറഞ്ഞു: ശത്രുവാണ് ഇത് ചെയ്തത്. വേലക്കാർ ചോദിച്ചു: ഞങ്ങൾ പോയി കളകൾ പറിച്ചുകൂട്ടട്ടേ? അവൻ പറഞ്ഞു: വേണ്ടാ; കളകൾ പറിച്ചെടുക്കുന്പോൾ അവയോടൊപ്പം ഗോതന്പുചെടികളും നിങ്ങൾ പിഴുതുകളഞ്ഞെന്നുവരും. കൊയ്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്ത്തുകാലത്ത് ഞാൻ കൊയ്ത്തുകാരോട് പറയും: ആദ്യമേ കളകൾ ശേഖരിച്ച്, തീയിൽ ചുട്ടുകളയുവാൻ അവ കെട്ടുകളാക്കി വയ്ക്കുവിൻ; ഗോതന്പ് എന്റെ ധാന്യപ്പുരയിൽ സംഭരിക്കുവിൻ." (മത്തായി 13:24-30) വിചിന്തനം  സമൂഹത്തിൽ തിന്മ അഴിഞ്ഞാടുന്പോഴും, കള്ളത്തരം പ്രവർത്തിക്കുന്നവർ യാതൊരു സഹനങ്ങളുമില്ലാതെ സുഖലോലുപതയിൽ ജീവിക്കുന്നതു കാണുന്പോഴുമൊക്കെ ഒട്ടേറെപ്പേർക്കുണ്ടാകുന്ന ഒരു ചോദ്യമാണ്, എന്തുകൊണ്ടാണ് ദൈവം ഇതെല്ലാം കണ്ണടച്ച് അന

വഴിതെറ്റിപ്പോയ ആട്

"ചുങ്കക്കാരും പാപികളുമെല്ലാം അവന്റെ വാക്കുകൾ കേൾക്കാൻ അടുത്തുവന്നുകൊണ്ടിരിന്നു. ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു: ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അവൻ അവരോട് ഈ ഉപമ പറഞ്ഞു: നിങ്ങളിലാരാണ്, തനിക്ക് നൂറ് ആടുകൾ ഉണ്ടായിരിക്കേ, അവയിൽ ഒന്നു നഷ്ടപ്പെട്ടാൽ തൊണ്ണൂറ്റിഒൻപതിനെയും മരുഭൂമിയിൽ വിട്ടിട്ട് നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്? കണ്ടുകിട്ടുന്പോൾ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. വീട്ടിൽ എത്തുന്പോൾ അവൻ കൂട്ടുകാരെയും അയൽവാസികളെയും വിളിച്ചുകൂട്ടി പറയും: നിങ്ങൾ എന്നോടുകൂടെ സന്തോഷിക്കുവിൻ. എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു. അതുപോലെതന്നെ, അനുതാപം ആവശ്യമില്ലാത്ത  തൊണ്ണൂറ്റിഒൻപതു നീതിമാരെക്കുറിച്ചു എന്നതിനേക്കാൾ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗ്ഗത്തിൽ കൂടുതൽ സന്തോഷമുണ്ടാകും എന്ന് ഞാൻ നിങ്ങളോട് പറയുന്നു" (ലൂക്കാ 15:1-7) വിചിന്തനം  ഒരു ഗുരു എന്ന നിലയിൽ യേശുവിനെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് യഹൂദരുടെ ഇടയിലുണ്ടായിരുന്നത്. എന്നാൽ യേശുവാകട്ടെ, ജനങ്ങളുടെ മുൻപിൽ പേരുണ്ടാക്കാൻവേണ്ടി അല്ലായിരുന്നു ഒന്നും പ്രവർത്തിച്ചിരു

കൃത്രിമമില്ലാത്ത ജീവിതം

"വ്യാജമായി ആണയിടരുത്; കർത്താവിനോടു ചെയ്ത ശപഥം നിറവേറ്റണം എന്നു പൂർവ്വികരോട് കല്പിച്ചിട്ടുള്ളതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു: ആണയിടുകയേ അരുത്. സ്വർഗ്ഗത്തെകൊണ്ട് ആണയിടരുത്; അത് ദൈവത്തിന്റെ സിംഹാസനമാണ്. ഭൂമിയെക്കൊണ്ടും അരുത്; അത് അവിടുത്തെ പാദപീ ഠ മാണ്. ജറുസലെമിനെക്കൊണ്ടും അരുത്; അത് മഹാരാജാവിന്റെ നഗരമാണ്. നിന്റെ ശിരസ്സിനെക്കൊണ്ടും ആണയിടരുത്; അതിലെ ഒരു മുടിയിഴ വെളുപ്പിക്കാണോ കറുപ്പിക്കാനോ നിനക്ക് സാധിക്കുകയില്ല. നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനിൽനിന്നു വരുന്നു" (മത്തായി 5:33-37) വിചിന്തനം  ഓരോരുത്തരും അവരുടെ വാക്കിലും പ്രവർത്തിയിലും പാലിക്കേണ്ട സത്യസന്ധതയെക്കുറിച്ചും ആത്മാർ ത്ഥ തയെക്കുറിച്ചുമാണ് ഇന്നത്തെ വചനത്തിലൂടെ ഈശോ നമ്മെ ഓർമിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ വാക്കുകൾക്കു ഒട്ടേറെ പ്രാധാന്യം നൽകേണ്ട അവസരങ്ങളിൽ, അയാൾ പറയുന്നത് സത്യമാണെന്ന് ഉറപ്പാക്കാൻ, അയാളെകൊണ്ട് ആണയിടിയിക്കുന്ന രീതി ഇന്നത്തെ സമൂഹത്തിലെന്നപോലെ യേശുവിന്റെ കാലത്തെ യഹൂദരിലും നിലവിലുണ്ടായിരുന്നു. സ്വർഗ്ഗത്തെയും ഭൂമിയെയും ജറുസലെമി

ഇടവിടാതെ പ്രാർത്ഥിക്കുവിൻ

" ഭഗ്നാശരാകാതെ എപ്പോഴും പ്രാർ ത്ഥി ക്കണം എന്ന് കാണിക്കാൻ യേശു അവരോട് ഒരു ഉപമ പറഞ്ഞു: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ വന്ന് അവനോട്, എതിരാളിക്കെതിരെ എനിക്ക് നീതി നടത്തിതരണമേ എന്നപേക്ഷിക്കുമായിരുന്നു. കുറെ നാളത്തേക്ക് അവൻ അത് ഗൌനിച്ചില്ല. പിന്നീട് അവൻ ഇങ്ങനെ ചിന്തിച്ചു: ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ഈ വിധവ എന്നെ ശല്ല്യപ്പെടുത്തുന്നതുകൊണ്ട് ഞാനവൾക്ക് നീതി നടത്തികൊടുക്കും. അല്ലെങ്കിൽ അവൾ കൂടെക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും. കർത്താവ്‌ പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപൻ പറഞ്ഞതെന്തെന്നു ശ്രദ്ധിക്കുവിൻ. അങ്ങനെയെങ്കിൽ, രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തികൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ? അവർക്ക് വേഗം നീതി നടത്തികൊടുക്കും എന്ന് ഞാൻ നിങ്ങളോട് പറയുന്നു. എങ്കിലും മനുഷ്യപുത്രൻ വരുന്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?" (ലൂക്കാ 18:1-8) വിചിന്തനം  സുവിശേഷത്തിലുടനീളം നാം കാണുന്ന ഒ

രോഗികളുടെ നാഥൻ

"യേശു പത്രോസിന്റെ വീട്ടിലെത്തിയപ്പോൾ അവന്റെ അമ്മായിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. അവൻ അവളുടെ കൈയിൽ സ്പർശിച്ചു; പനി അവളെ വിട്ടുമാറി. അവൾ എഴുന്നേറ്റ് അവനെ ശുശ്രൂഷിച്ചു. സായാഹ്നമായപ്പോൾ അനേകം പിശാച്ചുബാധിതരെ അവർ അവന്റെയടുത്ത് കൊണ്ടുവന്നു. അവൻ അശുദ്ധാത്മാക്കളെ വചനംകൊണ്ട് പുറത്താക്കുകയും എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു. അവൻ നമ്മുടെ ബലഹീനതകൾ ഏറ്റെടുക്കുകയും രോഗങ്ങൾ വഹിക്കുകയും ചെയ്തു എന്ന് ഏശയ്യാ പ്രവചിച്ചത് അങ്ങനെ നിറവേറി." (മത്തായി 8:14-17) വിചിന്തനം  യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രവർത്തങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു രോഗികൾക്ക് സൌഖ്യം നല്കുക എന്നത്. മരണത്തെ ജയിച്ച യേശുക്രിസ്തു ഇന്നും ജീവിക്കുന്നവനായി നമ്മുടെ ഇടയിലുണ്ട്. വിശുദ്ധ കുർബ്ബാനയിൽ അപ്പവും വീഞ്ഞും തിരുശരീരവും തിരുരക്തവുമായി മാറുന്പോൾ ഈശോ തന്നെയാണ് ആത്മാവും ശരീരവുമായി അവിടെ സന്നിഹിതനാകുന്നത്. നമ്മുടെ ഇടയിൽ ഇന്നും ജീവിക്കുന്ന ഈ യേശുവിന് നമ്മെ രോഗങ്ങളിൽനിന്നും മറ്റു വ്യാധികളിൽനിന്നും മോചിപ്പിക്കാൻ ഇന്നും സാധിക്കുകയില്ലേ?  തന്റെ അടുത്തുവന്ന എല്ലാ രോഗികൾക്കും ഈശോ സൌഖ്യം നല്കി എന്നാണു സുവിശേഷകൻ വ

ഫലം തരാത്ത വൃക്ഷം

"അവൻ ഈ ഉപമ പറഞ്ഞു: ഒരുവൻ മുന്തിരിത്തോട്ടത്തിൽ ഒരു അത്തിവൃക്ഷം നട്ടുപിടിപ്പിച്ചു. അതിൽ പഴമുണ്ടോ എന്നു നോക്കാൻ അവൻ വന്നു; എന്നാൽ ഒന്നും കണ്ടില്ല. അപ്പോൾ അവൻ കൃഷിക്കാരനോട് പറഞ്ഞു: മൂന്നുവർഷമായി ഞാൻ ഈ അത്തിവൃക്ഷത്തിൽനിന്നു ഫലം അന്വേഷിച്ചു വരുന്നു; ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലം പാഴാക്കണം? കൃഷിക്കാരൻ അവനോടു പറഞ്ഞു: യജമാനനേ, ഈ വർഷംകൂടെ അതു നിൽക്കട്ടെ. ഞാൻ അതിന്റെ ചുവടുകിളച്ചു വളമിടാം. മേലിൽ അത് ഫലം നല്കിയേക്കാം. ഇല്ലെങ്കിൽ നീയതു വെട്ടിക്കളഞ്ഞുകൊള്ളുക. " (ലൂക്കാ 13:6-9) വിചിന്തനം  ബൈബിളിൽ ഉടനീളം ദൈവജനത്തെ മുന്തിരിച്ചെടിയായി  വിശേഷിപ്പിച്ചിരിക്കുന്നത് കാണാൻ സാധിക്കും. എന്നാൽ ഈ ഉപമയിലൂടെ ഈശോ വിരൽ ചൂണ്ടുന്നത്, മുന്തിരി തോട്ടത്തിൽ വളർന്നു നില്ക്കുന്ന അത്തിവൃക്ഷങ്ങളുടെ നേരെയാണ്. യഹൂദർ തങ്ങളുടെ മുന്തിരിചെടികൾക്കിടയിൽ അത്തിമരം നടുക സാധാരണയായിരുന്നു. മേൽത്തരം മുന്തിരിപ്പഴങ്ങലെപ്പോലെതന്നെ യഹൂദർ അവരുടെ അത്തിവൃക്ഷത്തിന്റെ ഫലങ്ങളിലും അഭിമാനം കൊണ്ടിരുന്നു. കേടായ അത്തിപ്പഴങ്ങളും കായ്കാത അത്തിമരവുമൊക്കെ അവരെ സംബന്ധിച്ചിടത്തോളം തിന്മയുടെ പ്രതീകങ്ങളായിരുന്നു. മുന്തിരിത്തോട്ട

ദൈവത്തിന്റെ കരത്തിനു കീഴിൽ

" എലിസബത്തിനു പ്രസവസമയമായി; അവൾ ഒരു പുത്രനെ പ്രസവിച്ചു. കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നുകേട്ട അയൽകാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു. എട്ടാംദിവസം അവർ ശിശുവിന്റെ പരിച് ഛേ ദനത്തിന് വന്നു. പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്ന് അവന് പേരുനല്കാൻ അവർ ആഗ്രഹിച്ചു. എന്നാൽ, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം. അവർ അവളോട്‌ പറഞ്ഞു: നിന്റെ ബന്ധുക്കളിലാർക്കും ഈ പേരില്ലല്ലോ. ശിശുവിന് എന്ത് പേരുനല്കാനാണ് ആഗ്രഹിക്കുന്നത് എന്ന് അവന്റെ പിതാവിനോട് അവർ ആംഗ്യം കാണിച്ചു ചോദിച്ചു. അവൻ ഒരു എഴുത്തുപലക വരുത്തി അതിൽ എഴുതി: യോഹന്നാൻ എന്നാണ് അവന്റെ പേര്. എല്ലാവരും അത്ഭുതപ്പെട്ടു. തൽക്ഷണം അവന്റെ വായ് തുറക്കപ്പെട്ടു, നാവ് സ്വതന്ത്രമായി. അവൻ ദൈവത്തെ വാഴ്ത്തിക്കൊണ്ടു സംസാരിക്കാൻ തുടങ്ങി. അയൽക്കാർക്കെല്ലാം ഭയമുണ്ടായി: യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികൾ സംസാരവിഷയമാവുകയും ചെയ്തു. കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കർത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു " (ലൂക്കാ 1:57-66) വിചിന്തനം  ഒരു പേരിലെന്തിരിക്കുന്നു എന്ന് പല

ആരോടും ഒന്നും സംസാരിക്കരുത് !

"യേശു അവനെ കർശനമായി താക്കീതുചെയ്തു പറഞ്ഞയച്ചു: നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്. എന്നാൽ പോയി, പുരോഹിതന് നിന്നെത്തന്നെ കാണിച്ചുകൊടുക്കുക. മോശയുടെ കല്പന അനുസരിച്ച് ജനങ്ങൾക്ക്‌ സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകൾ സമർപ്പിക്കയും ചെയ്യുക. എന്നാൽ, അവൻ പുറത്തുചെന്ന് വളരെക്കാര്യങ്ങൾ പ്ര ഘോ ഷിക്കാനും ഇത് പ്രസിദ്ധമാക്കാനും തുടങ്ങി. തന്മൂലം, പിന്നീട് പട്ടണത്തിൽ പരസ്യമായി പ്രവേശിക്കാൻ യേശുവിനു സാധിച്ചില്ല. അവൻ പുറത്ത് വിജനപ്രദേശങ്ങളിൽ തങ്ങി. ജനങ്ങളാകട്ടെ, എല്ലായിടങ്ങളിലുംനിന്ന് അവന്റെ അടുത്ത് വന്നുകൊണ്ടിരുന്നു. " (മർക്കോസ് 1:43-45) വിചിന്തനം  കുറഞ്ഞ വാക്കുകളിലൂടെ ഒട്ടേറെ പറയുന്ന സുവിശേഷകനാണ് മർക്കോസ്. ഈ വചനഭാഗം വായിക്കുന്ന മിക്കവരിലും യേശുവിന്റെ കരുണയെക്കുറിച്ചു മതിപ്പും, തുടർന്നു  കുഷ്ഠരോഗിക്ക് നൽകിയ  നിർദ്ദേശത്തെക്കുറിച്ച് സന്ദേഹവും തോന്നുക സാധാരണമാണ്. അക്കാലങ്ങളിൽ യഹൂദരുടെ ഇടയിൽ കുഷ്ഠം ഭയാനകമായ ഒരു രോഗം ആയിരുന്നു. സ്പർശനത്തിലൂടെ കുഷ്ഠം പടരും എന്ന ഭയത്താൽ, അത് ബാധിച്ചവരെ സമൂഹത്തിൽനിന്നും പുറന്തള്ളിയിരുന്നു. കുഷ്ഠമാണെന്ന സംശയത്താൽ, ശരീരത്ത് എന്തെങ്കിലും വെള്ളപ്പാണ്ടുള്ളവരെപ്പ

രണ്ട് യജമാനന്മാർ

"രണ്ടു യജമാനന്മാരെ സേവിക്കാൻ ആർക്കും സാധിക്കുകയില്ല: ഒന്നുകിൽ, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും; അല്ലെങ്കിൽ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല." (മത്തായി 6:24) വിചിന്തനം  നാമെടുക്കുന്ന തീരുമാനങ്ങളുടെ ഒരു ആകെത്തുകയാണ് നമ്മുടെ ജീവിതം. ജീവിതത്തിലെ നിർണ്ണായക ഘ ട്ടങ്ങളിൽ മാത്രമല്ല നമ്മൾ തീരുമാനങ്ങളെടുക്കാൻ നിർബന്ധിതരാകുന്നത്, നമ്മുടെ ഓരോരോ ചെറിയ കാൽവയ്പ്പുകളിലും ഒരു ശരിയും തെറ്റും ഒളിച്ചിരിപ്പുണ്ട്. ഇതുപോലെതന്നെ നമ്മുടെ മനസ്സിലും രണ്ടുചേരികളുണ്ട് - ശരിയായത് മാത്രം ചെയ്യണമെന്നു നമ്മെ ഓർമ്മിപ്പിക്കുന്ന നമ്മുടെ മനസ്സാക്ഷിയും, കുറെയൊക്കെ തെറ്റുചെയ്താലും കുഴപ്പമില്ല എന്ന പാപത്തിന്റെ പ്രേരണയും. ഈ രണ്ടുതരത്തിലുള്ള പ്രേരണകളുമായി രാപകൽ മല്ലടിച്ച് തകർന്ന ശരീരവും ആകുലത നിറഞ്ഞ മനസ്സുമായി ജീവിക്കുന്ന ഒട്ടേറെപ്പേർ നമ്മുടെ ഇടയിലുണ്ട്. അങ്ങിനെയുള്ളവരോട് ദൈവത്തിന്റെ വചനം പറയുന്നു, മനസാക്ഷിയോട് മല്ലടിക്കുന്നത് നിഷ്ഫലമാണ്. ജീവിതത്തിൽ ചുരുങ്ങിയ കുറേ  ഘട്ട ങ്ങളിലോഴിച്ച്, മറ്റെല്ലായ്പ്പോഴും ലോകഹിതം ദൈവഹി

നശ്വരത മാത്രം തേടുന്നവർ

"കർത്താവ് കൃതജ്ഞതാസ്തോത്രം ചെയ്തു നല്കിയ അപ്പം ജനങ്ങൾ ഭക്ഷിച്ച ആ  സ്ഥല ത്തിനടുത്തേക്ക് തിബേരിയാസിൽനിന്നു മറ്റു വള്ളങ്ങൾ വന്നു. യേശുവോ ശിഷ്യന്മാരോ അവിടെയില്ലെന്നു കണ്ടപ്പോൾ ജനക്കൂട്ടം വള്ളങ്ങളിൽ കയറി യേശുവിനെത്തിരക്കി കഫർണാമിലെത്തി. യേശുവിനെ കടലിന്റെ മറുകരയിൽ കണ്ടെത്തിയപ്പോൾ അവർ ചോദിച്ചു: റബ്ബീ, അങ്ങ് എപ്പോൾ ഇവിടെ എത്തി? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങൾ എന്നെ അന്വേഷിക്കുന്നത്. നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രൻ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിൻ. എന്തെന്നാൽ പിതാവായ ദൈവം അവന്റെമേൽ അംഗീകാരമുദ്ര വച്ചിരിക്കുന്നു. അപ്പോൾ അവർ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവർത്തിക്കുന്നവരാകാൻ ഞങ്ങൾ എന്ത് ചെയ്യണം? യേശു മറുപടി പറഞ്ഞു: ഇതാണ് ദൈവഹിതമനുസരിച്ചുള്ള പ്രവർത്തി - അവിടുന്ന് അയച്ചവനിൽ വിശ്വസിക്കുക. (യോഹന്നാൻ 6:23-29) വിചിന്തനം  യേശുവിനെത്തേടി വലിയൊരു ജനക്കൂട്ടം വള്ളങ്ങളിൽ പരക്കംപായുകയായിരുന്നു. യേശുവിന്റെ കീർത്തി ഇത്രയേറെ വർധിപ്പിച്ചത് തലേദിവസം അവിടുന്ന് ചെ

മരങ്ങളെപ്പോലിരിക്കുന്ന മനുഷ്യർ

"പിന്നീട് അവൻ ബേത് സയ്ദായിലെത്തി. കുറേപ്പേർ ഒരു അന്ധനെ അവന്റെയടുത്തു കൊണ്ടുവന്ന്, അവനെ സ്പർശിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു. അവൻ അന്ധനെ കൈയ്ക്ക് പിടിച്ച് ഗ്രാമത്തിന് വെളിയിലേക്ക് കൊണ്ടുപോയി. അവന്റെ കണ്ണുകളിൽ തുപ്പിയശേഷം അവന്റെമേൽ കൈകൾവച്ചുകൊണ്ട് ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ? നോക്കിയിട്ട് അവൻ പറഞ്ഞു: ഞാൻ മനുഷ്യരെക്കാണുന്നുണ്ട്. അവർ മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു. വീണ്ടും യേശു അവന്റെ കണ്ണുകളിൽ കൈകൾവച്ചു. അവൻ സൂക്ഷിച്ചുനോക്കി; കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവൻ എല്ലാ വസ്തുക്കളും വ്യക്തമായി കണ്ടു. ഗ്രാമത്തിൽ പ്രവേശിക്കുകപോലും ചെയ്യരുത് എന്ന് പറഞ്ഞ് യേശു അവനെ വീട്ടിലേക്കയച്ചു." (മർക്കോസ് 8: 22-26) വിചിന്തനം  യേശുവിന്റെതായി സുവിശേഷത്തിൽ കാണുന്ന അത്ഭുതങ്ങളിൽനിന്നും തികച്ചും വ്യസ്ത്യസ്തമായ ഒന്നാണ്, വളരെ ചുരുങ്ങിയ വാക്കുകളിൽ സുവിശേഷകൻ വിവരിച്ചിരിക്കുന്ന ഇന്നത്തെ വചനഭാഗം. അസാധാരണമായ ഒരാവശ്യവുമായാണ് കുറേപ്പേർ ഒരു അന്ധനെ യേശുവിന്റെ അടുത്ത് കൊണ്ടുവരുന്നത്. കാഴ്ച നൽകണം എന്നല്ല, അയാളെ സ്പർശിക്കണം എന്നാണ് അവർ യേശുവിനോട് അപേക്ഷിക്കുന്നത്. യേശുവും അയാളോട് ഇ

കീർത്തിക്കുവേണ്ടി ദൈവത്തെ ശുശ്രൂഷിക്കരുത്

"അതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു. അശുദ്ധാത്മാക്കളിൽ നിന്നും മറ്റു വ്യാധികളിൽനിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കൾ വിട്ടുപോയവളും മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും ഹെറോദോസിന്റെ കാര്യ സ്ഥ നായ കൂസായുടെ ഭാര്യ യോവാന്നയും സൂസന്നയും തങ്ങളുടെ സന്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടോപ്പമുണ്ടായിരുന്നു." (ലൂക്കാ 8:1-3)   വിചിന്തനം  യേശുവിന്റെ പരസ്യജീവിതകാലത്ത്, സുവിശേഷവേലയിൽ അവിടുത്തെ ഏറ്റവും അധികം സഹായിച്ചിരുന്നത് തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടുപേരാണ്. തിരക്കിട്ട ശുശ്രൂഷാജീവിതത്തിൽ, യേശുവിനെയും ശിഷ്യന്മാരെയും പരിചരിച്ചുകൊണ്ട് ഒട്ടേറെപ്പേർ അവരെ അനുഗമിച്ചിരുന്നു. തിരുലിഖിതങ്ങളിൽ ഇവരെക്കുറിച്ചുള്ള പരാമർശം തീരെ കുറവാണുതാനും. എന്നാൽ ഇതെന്റെയർത്ഥം, അവരുടെ പ്രവർത്തനങ്ങൾക്ക് തീരെ പ്രാധാന്യം കുറവായിരുന്നു എന്നല്ല. യേശു ദൈവമാണെന്നും, എല്ലാവിധ ദൈവശുശ്രൂഷകളും ദൈവത്തിന്റെ ദൃഷ്ടിയിൽ ഒന്നുപോലെയാണെന്നും തിരിച്ച

തിന്മയെ തിന്മകൊണ്ട് എതിർക്കരുത്

"കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു, ദുഷ്ടനെ എതിർക്കരുത്. വലതുകരണത്തടിക്കുന്നവന് മറ്റേക്കരണംകൂടി കാണിച്ചുകൊടുക്കുക. നിന്നോട് വ്യവഹരിച്ചു നിന്റെ ഉടുപ്പ് കര സ്ഥ മാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരു മൈൽ ദൂരാൻ പോകാൻ നിന്നെ നിർബ്ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈൽ ദൂരം പോകുക. ചോദിക്കുന്നവന് കൊടുക്കുക. വായ്പ വാങ്ങാൻ ഇച്ഛിക്കുന്നവനിൽനിന്ന് ഒഴിഞ്ഞുമാറരുത്." (മത്തായി 5:38-42) വിചിന്തനം  മറ്റുള്ളവർ നമ്മെ അധിക്ഷേപിക്കുകയോ മുതലെടുക്കാൻ ശ്രമിക്കുകയോ ചെയ്യുന്പോൾ നാമെങ്ങിനെയാണ് പ്രതികരിക്കുക? ഇസ്രായേൽ ജനത്തിന് മോശയിലൂടെ ദൈവം നൽകിയ സദാചാരനിയമങ്ങളിൽ (Moral Laws) ഒന്നിപ്രകാരമായിരുന്നു: "എന്നാൽ മറ്റെന്തെങ്കിലും അപകടം സംഭവിക്കുന്നെങ്കിൽ ജീവന് പകരം ജീവൻ കൊടുക്കണം. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്ക് പകരം കൈയ്; കാലിനു പകരം കാല്. പൊള്ളലിനു പകരം പൊള്ളൽ. മുറിവിനു പകരം മുറിവ്, പ്രഹരത്തിനു പകരം പ്രഹരം" (പുറപ്പാട് 21:23-25). ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ വളരെ ക്രൂരമെന്നു തോന്നാവുന്നവയാണ

ദൈവത്തെ കബളിപ്പിക്കാനാവില്ല

"ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ അവനോടു പറഞ്ഞു: ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാൻ എന്റെ സഹോദരനോട് കല്പിക്കണമേ! യേശു അവനോടു ചോദിച്ചു: ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ സ്വത്ത് ഭാഗം വയ്ക്കുന്നവനോ ആയി ആരു നിയമിച്ചു? അനന്തരം അവൻ അവരോട് പറഞ്ഞു: ജാഗരൂകരായിരിക്കുവിൻ. എല്ലാ അത്യാഗ്രഹങ്ങളിലും നിന്ന് അകന്നിരിക്കുകയും ചെയ്യുവിൻ. മനുഷ്യജീവിതം സന്പത്ത് കൊണ്ടല്ല ധന്യമാകുന്നത്." (ലൂക്കാ 12:13-15) വിചിന്തനം  തർക്കങ്ങളുണ്ടാകുന്പോൾ, സമൂഹത്തിലെ ആദരിക്കപ്പെടുന്നവരിലൂടെ അത് പരിഹരിക്കാൻ ശ്രമിക്കുന്നത് യഹൂദരുടെ ഇടയിലെ സാധാരണ സംഭവമായിരുന്നു. എന്നാൽ യേശുവിന്റെയടുത്ത് ഇത്തരത്തിലൊരു തർക്കവുമായിചെന്ന വ്യക്തിക്ക്, തീരെ പ്രതീക്ഷിക്കാത്ത ഉത്തരമാണ് ലഭിച്ചത്. എന്തുകൊണ്ടായിരിക്കാം ഈശോ അയാളോട് ഇപ്രകാരം പെരുമാറിയത്? നമ്മുടെ ലൌകീകസന്പത്ത് ദൈവത്തിന്റെ പരിഗണന അർഹിക്കുന്ന ഒരു വിഷയമല്ലേ? നമ്മുടെ ആത്മീയ കാര്യങ്ങളിൽ മാത്രമേ ദൈവത്തിനു താല്പര്യമുള്ളോ? യേശു ആ വ്യക്തിക്ക് നൽകിയ പരുഷമായ പ്രതികരണത്തിന്റെ കാരണം എന്തെന്ന് തിരുലിഖിതം നേരിട്ട് പറയുന്നില്ലെങ്കിലും, അതിനുശേഷം അവിടുന്ന് എല്ലാവർക്കുമായി നൽകുന്ന ഉപദേശ

ഭോഷനായ ധനികൻ

"ഒരു ഉപമയും അവൻ അവരോടു പറഞ്ഞു: ഒരു ധനികന്റെ കൃഷി സ്ഥ ലം സമൃദ്ധമായ വിളവ്‌ നൽകി. അവൻ ഇങ്ങനെ ചിന്തിച്ചു: ഞാനെന്തുചെയ്യും? ഈ ധാന്യം മുഴുവൻ സൂക്ഷിക്കാൻ എനിക്ക്  സ്ഥല മില്ലല്ലോ. അവൻ പറഞ്ഞു: ഞാൻ ഇങ്ങനെ ചെയ്യും, എന്റെ അറപ്പുരകൾ പൊളിച്ച്, കൂടുതൽ വലിയവ പണിയും; അതിൽ എന്റെ ധാന്യവും വിഭവങ്ങളും സംഭരിക്കും. അനന്തരം ഞാൻ എന്റെ ആത്മാവിനോട് പറയും: ആത്മാവേ, അനേകവർഷത്തേക്ക് വേണ്ട വിഭവങ്ങൾ നിനക്കായി സംഭരിച്ചിരിക്കുന്നു. വിശ്രമിക്കുക, തിന്നുകുടിച്ചു ആനന്ദിക്കുക. എന്നാൽ ദൈവം അവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ നിന്നിൽനിന്ന് ആവശ്യപ്പെടും; അപ്പോൾ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേ താകും? ഇതുപോലെയാണ് ദൈവസന്നിധിയിൽ സന്പന്നനാകാതെ തനിക്കുവേണ്ടി സന്പത്ത് ശേഖരിച്ചുവയ്ക്കുന്നവനും." (ലൂക്കാ 12:16-21) വിചിന്തനം  ഭാവിയെക്കുറിച്ച് അല്പമെങ്കിലും ആകുലത ഇല്ലാത്തവരായി നമ്മിലാരും ഉണ്ടാവില്ല. ആവുന്നകാലത്ത് നല്ലതുപോലെ അദ്ധ്വാനിച്ചു വല്ലതുമൊക്കെ സ്വരുക്കൂട്ടിവച്ചില്ലെങ്കിൽ, ഭാവിയിൽ ജോലിചെയ്യാൻ ആവതില്ലാത്ത ഒരവ സ്ഥ  വരുന്പോൾ ബുദ്ധിമുട്ടിലാവുമെന്നു ഏവർക്കും അറിവുള്ളതാണ്. ഈയൊരു കാഴ്ചപ്പാടിലൂടെ നോക്കുന്പോൾ, ഇന്നത

ഏതുതരം മണ്ണാണ് നമ്മിലുള്ളത്?

പല പട്ടണങ്ങളിലുംനിന്നു വന്നുകൂടിയ വലിയ ഒരു ജനക്കൂട്ടത്തോട് ഉപമയിലൂടെ അവൻ അരുളിച്ചെയ്തു: വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു. വിതയ്ക്കുന്പോൾ ചിലത് വഴിയരികിൽ വീണു. ആളുകൾ അത് ചവിട്ടിക്കളയുകയും പക്ഷികൾ വന്നു തിന്നുകയും ചെയ്തു. ചിലതു പാറമേൽ വീണു. അത് മുളച്ചുവളർന്നെങ്കിലും നനവില്ലാതിരുന്നതുകൊണ്ട് ഉണങ്ങിപ്പോയി. ചിലത് മുൾചെടികൾക്കിടയിൽ വീണു. മുൾചെടികൾ അതിനോടൊപ്പം വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു. ചിലത് നല്ല നിലത്തുവീണു. അതു വളർന്ന് നൂറുമേനി ഫലം പുറപ്പെടുവിച്ചു. തുടർന്ന് അവൻ സ്വരമുയർത്തി പറഞ്ഞു: കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ." (ലൂക്കാ 8:4-8) വിചിന്തനം  യേശുവിന്റെ പരസ്യജീവിതകാലത്ത് നമുക്ക്  എല്ലായ്പ്പോഴും കാ ണാൻ സാധിക്കുന്ന ഒരു വസ്തുതയാണ് അവിടുത്തെ   ഒരു വലിയ ജനക്കൂട്ടം പിന്തുടർന്നിരുന്നു എന്നത്. എന്നാൽ യേശു പറയുന്നത് കേൾക്കാനല്ല, അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് കാണാനായിരുന്നു മിക്കവരും ഈശോയുടെ കൂടെ നടന്നിരുന്നത്. ഒട്ടേറെ പട്ടണങ്ങളിൽനിന്നായി പതിവിലും വലിയ ഒരു ജനക്കൂട്ടം തന്റെ ചുറ്റും കൂടിയതുകണ്ട ഈശോ അവരുടെ മനോഗതം മനസ്സിലാക്കി, അവരുടെ ചിന്താരീതി തിരുത്താൻ ശ്രമിക്കുകയാണിവിടെ. അത്ഭുതങ

ഫലവത്തായ ജീവിതം

"നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്മൂലം, നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങൾക്കു നൽകും. ഞാൻ നിങ്ങളോട് കല്പിക്കുന്നു: പരസ്പരം സ്നേഹിക്കുവിൻ." (യോഹന്നാൻ 15:16b-17) വിചിന്തനം  ഒട്ടേറെ വിശ്വാസികളിൽ ഇടർച്ച വരുത്തിയിട്ടുള്ള ഒരു വചനമാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. തന്റെ നാമത്തിൽ പിതാവിനോട് ചോതിക്കുന്നതെന്തും ലഭിക്കും എന്ന യേശുവിന്റെ വാഗ്ദാനത്തെ ഒരു നിരുപാധികമായ പ്രസ്താവനയായി കരുതി, ദൈവത്തോട് ചോദിക്കുകയും, എന്നാൽ കിട്ടാതെ വരികയും ചെയ്ത ഒറ്റെരെപ്പേർ നമ്മുടെ ഇടയിലുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്പോൾ ദൈവത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടാറുണ്ട്. ഇവിടെയൊക്കെ നമ്മൾ കാണാൻ മടിക്കുന്ന, അല്ലെങ്കിൽ കാണാതെ പോകുന്ന ഒരു വാക്കാണ്‌, "തന്മൂലം". തന്റെ നാമത്തിൽ ചോദിക്കുന്നതെന്തും പിതാവ് നൽകും എന്ന വാഗ്ദാനം നൽകപ്പെട്ടിരിക്കുന്നത്‌ നമ്മൾ ഫലങ്ങൾ പുറപ്പെടുവിക്കുന്നതിന് വേണ്ടിയാണ്. തന്മൂലം, ആ ആവശ്യത്തിനു ഉതകുന്ന വിധത്തിൽ എന്ത് ചോദിച്ചാലും സ്വർഗീയപിതാവ് തരും എന്ന

പ്രകാശത്തെ മറച്ചുവയ്‌ക്കരുത്

"നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്കുകൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല, പീഠത്തിന്മേലാണ് വയ്ക്കുക. അപ്പോൾ അത് ഭവനതിലുള്ള എല്ലാവർക്കും പ്രകാശം നൽകുന്നു. അപ്രകാരം, മനുഷ്യർ നിങ്ങളുടെ സൽപ്രവർത്തികൾ കണ്ട്, സ്വർഗ്ഗ സ്ഥ നായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ." (മത്തായി 5:14-16) വിചിന്തനം  അന്ധകാരത്തിൽ തട്ടിത്തടഞ്ഞു വീഴാതിരിക്കുന്നതിനും, ജോലി ചെയ്യുന്നതിനുമൊക്കെ വിളക്ക് നമ്മെ സഹായിക്കുന്നു. രൂപവും ഭാവവും മാറിയേക്കാം, പുറപ്പെടുവിക്കുന്ന പ്രകാശത്തിനു ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം, എങ്കിലും വിളക്കിന്റെ ദൗത്യം എക്കാലവും ഒന്നുതന്നെ. ലോകത്തെ പ്രകാശിപ്പിക്കുന്ന, അതിലെ അന്ധകാരത്തെ അകറ്റുന്ന, വിളക്കാണ് ദൈവത്തിന്റെ ഓരോ മകനും മകളും. നമ്മുടെ വിളക്കുകളിൽനിന്നും പുറപ്പെടുന്ന പ്രകാശം ദൈവത്തിന്റെ ആന്തരീക സൗന്ദര്യം വെളിപ്പെടുത്തുന്നതും, സത്യത്തെയും നീതിയേയും എടുത്തുകാട്ടുന്നതും, നമ്മുടെ ചുറ്റുമുള്ളവരിൽ ദൈവത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്നതുമാകണം. അത്യാർത്തിയും  ഭോഗേച്ഛയും അസൂയ

ദൈവത്തിന്റെ സ്നേഹിതൻ

"ഇതാണ് എന്റെ കൽപന: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹം ഇല്ല. ഞാൻ ഞാൻ നിങ്ങളോട് കല്പിക്കുന്നത് നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതരാണ്. ഇനി ഞാൻ നിങ്ങളെ ദാസന്മാർ എന്ന് വിളിക്കുകയില്ല. കാരണം, യജമാനൻ ചെയ്യുന്നതെന്തെന്ന് ദാസൻ അറിയുന്നില്ല. എന്നാൽ, ഞാൻ നിങ്ങളെ സ്നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാൽ, എന്റെ പിതാവിൽനിന്നു കേട്ടതെല്ലാം നിങ്ങളെ ഞാൻ അറിയിച്ചു. നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്." (യോഹന്നാൻ 15:12-16a) വിചിന്തനം  സർവചരാചരങ്ങളും സൃഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ദാസരായി പോലും പരിഗണിക്കപ്പെടാൻ യോഗ്യത ഇല്ലാത്തവരാണ് നാമെന്ന് നമുക്കെല്ലാം അറിവുള്ള കാര്യമാണ്. നമ്മിലെ പാപം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ സദാ വിള്ളലുകൾ വീഴ്‌ത്തിക്കൊണ്ടിരിക്കുന്നു. എന്നിരുന്നാലും, സ്നേഹനിധിയായ ദൈവത്തിന്റെ ആഗ്രഹം നമ്മൾ ദൈവവുമായി സ്നേഹബന്ധത്തിൽ ഏർപ്പെടണമെന്നും, അതിൽ നിലനിൽക്കണമെന്നുമാണ്. ഏശയ്യാ പ്രവചനം അദ്ധ്യായം 41- ൽ ദൈവം ഇസ്രായേലിനെ അഭിസംബോധന ചെയ്യുന്നത

ഭൂമിയുടെ ഉപ്പാകുക

" നിങ്ങൾ ഭൂമിയുടെ ഉപ്പാണ്. ഉറ കേട്ടുപോയാൽ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാൽ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല ." (മത്തായി 5:13) വിചിന്തനം   സ്വർഗ്ഗരാജ്യത്തെക്കുറിച്ചും, ദൈവത്തിനു മനുഷ്യരെപ്പറ്റിയുള്ള  പദ്ധതി കളെക്കുറിച്ചുമൊക്കെ മനസ്സിലാക്കുക എന്നത്, ഒട്ടേറെ അവസരങ്ങളിൽ പരിമിതികളുള്ള മനുഷ്യബുധിക്ക് അസാധ്യമായ കാര്യമാണ്. ഇതറിയാവുന്ന യേശു തന്റെ പ്രബോധനങ്ങളെല്ലാം തന്നെ മനുഷ്യർക്ക്‌ എളുപ്പം ഗ്രഹിക്കാനാവുന്ന പ്രതീകങ്ങളിലൂടെയാണ് നൽകിയിരിക്കുന്നത്. ഇവിടെ ഈശോ നമ്മോട് ആവശ്യപ്പെടുന്നത് ഉപ്പാകുവാനാണ്. അനുദിനജീവിതത്തിൽ ഉപ്പ് ഏതൊക്കെ രീതിയിൽ നമുക്കുപകാരപ്പെടുന്നുവോ, അതുപോലെയെല്ലാം നാമും നമ്മുടെ സഹോരർക്കും, അതുവഴി ഈ ലോകത്തിനും ഉപകാരപ്പെടണം. ആദ്യമായി, ഉപ്പ് ഭക്ഷണത്തിലും മറ്റും ചേർക്കുകവഴി ആ ഭക്ഷണത്തിന്റെ രുചി വർദ്ധിക്കുന്നു. ഉപ്പ് പ്രത്യേകമായി ഒരു രുചി പ്രദാനം ചെയ്യുകയല്ല, മറിച്ചു ആ പദാർത്ഥത്തിൽ നേരത്തേതന്നെ അടങ്ങിയിരുന്ന രുചിയെ ഉയർത്തിക്കാട്ടുകയാണ് ചെയ്യുന്നത്. ഇതുപോലെ, നാമും നമ്മോട് ഇടപഴകുന്നവരിലെ നന്മകളെ വികസിപ്പിക്കുന്നവരാകണം. മറ