മുട്ടുവിൻ നിങ്ങൾക്ക് തുറന്നു കിട്ടും
"അവൻ അവരോടു പറഞ്ഞു: നിങ്ങളിലൊരുവന് ഒരു സ്നേഹിതനുണ്ടെന്നിരിക്കട്ടെ. അർദ്ധരാത്രി അവന്റെ അടുത്തുചെന്ന് അവൻ പറയുന്നു: സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരുക. ഒരു സ്നേഹിതൻ യാത്രാമധ്യേ എന്റെ അടുക്കൽ വന്നിരിക്കുന്നു. അവനു കൊടുക്കാൻ എനിക്കൊന്നുമില്ല. അപ്പോൾ, അവന്റെ സ്നേഹിതൻ അകത്തുനിന്നു മറുപടി പറയുന്നു: എന്നെ ഉപദ്രവിക്കരുത്. കതകടച്ചു കഴിഞ്ഞു. എന്റെ കുഞ്ഞുങ്ങളും എന്റെകൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാൻ സാധിക്കുകയില്ല. ഞാൻ നിങ്ങളോടു പറയുന്നു, അവൻ സ്നേഹിതനാണ് എന്നതിന്റെ പേരിൽ അവന് ഒന്നും കൊടുക്കുകയില്ലെങ്കിൽത്തന്നെ നിർബന്ധം നിമിത്തം എഴുന്നേറ്റു അവന് വേണ്ടതു നൽകും. ഞാൻ നിങ്ങളോടു പറയുന്നു, ചോദിക്കുവിൻ; നിങ്ങൾക്ക് ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ നിങ്ങൾക്ക് തുറന്നു കിട്ടും." (ലൂക്കാ 11:5-9) വിചിന്തനം സ്വർഗ്ഗസ്ഥനായ പിതാവിനെ വിളിച്ചു പ്രാർത്ഥിക്കാൻ പഠിപ്പിച്ചതിനു ശേഷം, ഈശോ ഇന്നത്തെ വചനഭാഗത്തിലൂടെ പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് ശിഷ്യന്മാരെ തുടർന്നു പഠിപ്പിക്കുകയാണ്. ദൈവത്തിനു നമ്മോട് യാതൊരുവിധ കടപ്പാടുകളും ഇല്ല. ദൈവത്തെ സ്നേഹിക്കാനും സ്നേഹിക്ക...