നിലത്തുവീണഴിയുന്ന ഗോതന്പുമണികൾ
" തിരുനാളിൽ ആരാധിക്കാൻ വന്നവരിൽ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു. ഇവർ ഗലീലിയിലെ ബെത് സയിദായിൽ നിന്നുള്ള പീലിപ്പോസിന്റെ അടുക്കൽ ചെന്നു പറഞ്ഞു: പ്രഭോ, ഞങ്ങൾ യേശുവിനെ കാണാൻ ആഗ്രഹിക്കുന്നു. പീലിപ്പോസ് പോയി അന്ത്രയോസിനോട് പറഞ്ഞു. അന്ത്രയോസും പീലിപ്പോസും കൂടി യേശുവിനെ വിവരമറിയിച്ചു. യേശു പറഞ്ഞു: മനുഷ്യപുത്രൻ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഗോതന്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും." (യോഹന്നാൻ 12: 20-24) വിചിന്തനം പുരാതന ഗ്രീക്കുകാർ ഒട്ടേറെ യാത്ര ചെയ്യാൻ താല്പര്യം കാണിച്ചിരുന്നവരും പുതിയവ കണ്ടെത്തി അവ വെളിച്ചത്തു കൊണ്ടുവരുന്നതിൽ ഉത്സുകരുമായിരുന്നു. അതുകൊണ്ടുതന്നെ യഹൂദരുമായി ശത്രുതയിലായിരുന്നിട്ടുപോലും യേശുവിനെക്കുറിച്ച് കേട്ടറിഞ്ഞ കുറെ ഗ്രീക്കുകാർക്ക് അവനേക്കുറിച്ചു കൂടുതൽ അറിയണമെന്ന ആഗ്രഹമുണ്ടായി. അതറിയിച്ചുകൊണ്ട് യേശുവിന്റെ അടുത്തെത്തിയ പീലിപ്പോസിനും അന്ത്രയോസിനും ഒരു ഉപമയാണ് പ്രതികരണമായി ലഭിച്ചത്. തന്റെ രക്ഷാകരസന്ദേശം ലോകമെന്പാടും അറിയപ്പെടേണ്ട സമയം സമീപിച്ചിരിക്ക...