പോസ്റ്റുകള്‍

സെപ്റ്റംബർ 8, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വലയിലുള്ളതെല്ലാം വിലയുള്ളതല്ല

" സ്വർഗ്ഗരാജ്യം, എല്ലാത്തരം മത്സ്യങ്ങളെയും ശേഖരിക്കാൻ കടലിൽ എറിയപ്പെട്ട വലയ്ക്കു തുല്യം. വല നിറഞ്ഞപ്പോൾ അവർ അത് കരയ്ക്കു വലിച്ചുകയറ്റി. അവർ അവിടെയിരുന്ന്, നല്ല മത്സ്യങ്ങൾ പാത്രത്തിൽ ശേഖരിക്കുകയും ചീത്ത മത്സ്യങ്ങൾ പുറത്തേക്ക് എറിയുകയും ചെയ്തു. യുഗാന്തത്തിലും ഇതുപോലെ സംഭവിക്കും. ദൈവദൂതന്മാർ ദുഷ്ടന്മാരെ നീതിമാന്മാരിൽനിന്നു വേർതിരിക്കുകയും അഗ്നികുണ്‍ ഡത്തിലേക്ക് എറിയുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയും ആയിരിക്കും. നിങ്ങൾ ഇതെല്ലാം ഗ്രഹിച്ചുവോ, അവൻ ചോദിച്ചു. ഉവ്വ്, അവർ ഉത്തരം പറഞ്ഞു. അവൻ തുടർന്നു: സ്വർഗ്ഗരാജ്യത്തിന്റെ ശിഷ്യനായിത്തീരുന്ന ഓരോ നിയമജ്ഞനും, തന്റെ നിക്ഷേപത്തിൽനിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യൻ." (മത്തായി 13:47-52) വിചിന്തനം  കോരുവല ഉപയോഗിച്ച് മീൻപിടിക്കുന്ന സന്പ്രദായം യേശുവിന്റെ കാല ഘ ട്ടത്തിൽ പലസ്തീനാ പ്രദേശങ്ങളിൽ സർവസാധാരണം ആയിരുന്നു. വല വെള്ളത്തിൽ ഇട്ടതിനുശേഷം വള്ളം വെള്ളത്തിലൂടെ ഏറെദൂരം തുഴയുന്നതുവഴി, നല്ലതോ ചീത്തയോ എന്ന വ്യത്യാസമില്ലാതെ ആ വള്ളത്തിന്റെ പാതയിലുള്ളതെല്ലാം വലയിൽ അടിഞ്ഞിരുന്നു. വല നിറയുന്പോൾ അത് കരയ്ക്കടുപ്പിക്കുകയു...