പോസ്റ്റുകള്‍

ജൂൺ 30, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കളകൾ വേർതിരിക്കപ്പെടുന്ന ദിനം വരും

"മറ്റൊരുപമ അവൻ അവരോട് പറഞ്ഞു: ഒരുവൻ വയലിൽ നല്ല വിത്തുവിതക്കുന്നതിനോട് സ്വർഗ്ഗരാജ്യത്തെ ഉപമിക്കാം. ആളുകൾ ഉറക്കമായപ്പോൾ അവന്റെ ശത്രു കടന്നുവന്ന്, ഗോതന്പിനിടയിൽ കള വിതച്ചിട്ടു കടന്നുകളഞ്ഞു. ചെടികൾ വളർന്ന് കതിരായപ്പോൾ കളകളും പ്രത്യക്ഷപ്പെട്ടു. വേലക്കാർ ചെന്ന് വീട്ടുടമ സ്ഥ നോട് ചോദിച്ചു: യജമാനനേ, നീ വയലിൽ നല്ല വിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായത് എവിടെനിന്ന്? അവൻ പറഞ്ഞു: ശത്രുവാണ് ഇത് ചെയ്തത്. വേലക്കാർ ചോദിച്ചു: ഞങ്ങൾ പോയി കളകൾ പറിച്ചുകൂട്ടട്ടേ? അവൻ പറഞ്ഞു: വേണ്ടാ; കളകൾ പറിച്ചെടുക്കുന്പോൾ അവയോടൊപ്പം ഗോതന്പുചെടികളും നിങ്ങൾ പിഴുതുകളഞ്ഞെന്നുവരും. കൊയ്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്ത്തുകാലത്ത് ഞാൻ കൊയ്ത്തുകാരോട് പറയും: ആദ്യമേ കളകൾ ശേഖരിച്ച്, തീയിൽ ചുട്ടുകളയുവാൻ അവ കെട്ടുകളാക്കി വയ്ക്കുവിൻ; ഗോതന്പ് എന്റെ ധാന്യപ്പുരയിൽ സംഭരിക്കുവിൻ." (മത്തായി 13:24-30) വിചിന്തനം  സമൂഹത്തിൽ തിന്മ അഴിഞ്ഞാടുന്പോഴും, കള്ളത്തരം പ്രവർത്തിക്കുന്നവർ യാതൊരു സഹനങ്ങളുമില്ലാതെ സുഖലോലുപതയിൽ ജീവിക്കുന്നതു കാണുന്പോഴുമൊക്കെ ഒട്ടേറെപ്പേർക്കുണ്ടാകുന്ന ഒരു ചോദ്യമാണ്, എന്തുകൊണ്ടാണ് ദൈവം ഇതെല്ലാം കണ്ണടച്ച് അന