പോസ്റ്റുകള്‍

ഫെബ്രുവരി 21, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സഹനങ്ങളിൽനിന്ന് ഒളിച്ചോടുന്ന മനുഷ്യൻ

" മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും ജനപ്രമാണികൾ, പ്രധാനപുരോഹിതന്മാർ, നിയമജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങൾക്കു ശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി. അവൻ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോൾ, പത്രോസ് അവനെ മാറ്റി നിർത്തിക്കൊണ്ട് തടസ്സം പറയാൻ തുടങ്ങി. യേശു പിന്തിരിഞ്ഞു നോക്കിയപ്പോൾ ശിഷ്യന്മാർ നിൽക്കുന്നതുകണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു  പറഞ്ഞു: സാത്താനേ, നീ എന്റെ മുന്പിൽനിന്നു പോകൂ. നിന്റെ ചിന്ത ദൈവീകമല്ല, മാനുഷികമാണ്‌." (മർക്കോസ് 8:31-33) വിചിന്തനം   കേസറിയാഫിലിപ്പിയിലേക്കുള്ള വഴിമദ്ധ്യേ ഈശോ തന്റെ ശിഷ്യന്മാർക്ക് തന്നിലുള്ള വിശ്വാസത്തിന്റെ ആഴമളക്കുന്നതിനായി ചോദിച്ചു, " ഞാൻ ആരാണെന്നാണ്‌ നിങ്ങൾ പറയുന്നത്? " (മർക്കോസ് 8:29). ശിഷ്യന്മാരിൽ പ്രധാനിയായിരുന്ന പത്രോസ് ആണ് പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി മറുപടി നൽകിയത്. നൂറ്റാണ്ടുകളായി യഹൂദജനം കാത്തിരിക്കുന്ന മിശിഹായാണ് യേശു എന്നായിരുന്നു പത്രോസിന്റെ ഉത്തരം. മറ്റു ശിഷ്യരുടെ മൌനത്തിൽനിന്നും അവർക്കും ആ ഉത്തരം സ്വീകാര്യമായിരുന്നു എന്നു വ്യക്തമാണ