പോസ്റ്റുകള്‍

ഓഗസ്റ്റ് 25, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്വയം കെണിയായി മാറരുത്

" നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവൻ ഒന്നാമന്റെ അടുത്തുചെന്നുപറഞ്ഞു: മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്യുക. ഞാൻ പോകാം എന്ന് അവൻ പറഞ്ഞു: എങ്കിലും പോയില്ല. അവൻ രണ്ടാമന്റെ അടുത്തുചെന്ന് ഇതുതന്നെ പറഞ്ഞു. അവനാകട്ടെ എനിക്കു മനസ്സില്ല എന്ന് പറഞ്ഞു: എങ്കിലും പിന്നീട് പശ്ചാത്തപിച്ച്‌ അവൻ പോയി. ഈ രണ്ടു പേരിൽ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്? അവർ പറഞ്ഞു: രണ്ടാമൻ. യേശു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങൾക്കുമുന്പേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക. എന്തെന്നാൽ, യോഹന്നാൻ നീതിയുടെ മാർഗ്ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങൾ അവനിൽ വിശ്വസിച്ചില്ല. എന്നാൽ, ചുങ്കക്കാരും വേശ്യകളും അവനിൽ വിശ്വസിച്ചു. നിങ്ങൾ അതു കണ്ടിട്ടും അവനിൽ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല." (മത്തായി 21:28-32) വിചിന്തനം  ഒരു മനുഷ്യന്റെ രണ്ടു മക്കളുടെ സ്വഭാവരീതികളെ ആസ്പദമാക്കി ഈശോ നമ്മുടെ തീരുമാനങ്ങളെയും അവയുടെ പരിണിത ഫലങ്ങളെയും കുറിച്ച് വളരെ ലളിതമായി, എന്നാൽ വിഷയത്തിന്റെ തീവ്രത ഒട്ടും ചോർന്നുപോകാതെ നമ്മെ പഠിപ്പിക്കുകയാണ് ഇന്ന...