പോസ്റ്റുകള്‍

നവംബർ 7, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ

" സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രൻമാരെന്നു വിളിക്കപ്പെടും." (മത്തായി 5:9) വിചിന്തനം  ഏഴാം ഭാഗം - നമുക്കെങ്ങിനെയാണ് സമാധാനം സ്ഥാപിക്കാൻ സാധിക്കുക? സമാധാനം നമ്മെ എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ, ഈ ലോകത്തിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും വളരെയധികം ശ്രദ്ധ ചെലുത്താറുമുണ്ട്. എന്നാൽ, സമാധാനം എന്നു കേൾക്കുന്പോൾ നമ്മുടെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തുന്നത് അക്രമങ്ങളും യുദ്ധങ്ങളും ഇല്ലാത്ത അവസ്ഥയെയാണ്. പക്ഷേ, അതാണോ യഥാർത്ഥത്തിൽ സമാധാനം? പടനിലങ്ങളും രക്തപ്പുഴകളും മാത്രമാണോ സമാധാനത്തിനു അപവാദം? പോർവിളികളുടെയും യുദ്ധകോലാഹലങ്ങളുടെയും അഭാവത്തിലും സമാധാനം ഇല്ലെന്നു നിലവിളിക്കുന്നവരാണ് നമ്മിൽ അധികംപേരും. ലോകത്തിൽ സമാധാനം ഇല്ലെന്നും; അതുമൂലം, നമ്മുടെ സമൂഹത്തിലെ സമാധാനം നഷ്ടപ്പെട്ടുവെന്നും; അതിന്റെ ഫലമായി, നമ്മുടെ കുടുംബങ്ങളിൽ അസമാധാനം വർദ്ധിച്ചെന്നും; അവയെല്ലാം കൂടി നമ്മിലെ സമാധാനം കെടുത്തിക്കളഞ്ഞെന്നുമുള്ള പരാതി നമ്മുടെ അനുദിനജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നു. ഒരല്പം