പോസ്റ്റുകള്‍

സെപ്റ്റംബർ 13, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തിരസ്കരിക്കപ്പെടുന്പോൾ ആഹ്ലാദിക്കുവിൻ

"അവൻ ശിഷ്യരുടെ നേരെ കണ്ണുകളുയർത്തി അരുളിച്ചെയ്തു: ദരിദ്രരേ, നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങളുടേതാണ്. ഇപ്പോൾ വിശപ്പു സഹിക്കുന്നവരേ, നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ തൃപ്തരാക്കപ്പെടും. ഇപ്പോൾ കരയുന്നവരേ, നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും. മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങളുടെ പേര് ദുഷിച്ചതായിക്കരുതി തിരസ്കരിക്കുകയും ചെയ്യുന്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. അപ്പോൾ നിങ്ങൾ ആഹ്ലാദിക്കുവിൻ, സന്തോഷിച്ചു കുതിച്ചു ചാടുവിൻ; സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടും ഇപ്രകാരംതന്നെയാണ് പ്രവർത്തിച്ചത്." (ലൂക്കാ 6:20-23) വിചിന്തനം  മതഹിംസ എന്ന വാക്ക് ഇന്നത്തെ സമൂഹത്തിൽ അത്രയധികമായി കേൾക്കാനില്ലാത്ത ഒന്നാണ്. എന്നാൽ കാലത്തിന്റെ പരിമിതികളില്ലാത്ത തന്റെ വചനങ്ങളിലൂടെ ഈശോ ഇന്ന് നമ്മെ ഓർമ്മിപ്പിക്കുന്നത് അവിടുത്തെ നാമം നിമിത്തം ക്രിസ്തുശിഷ്യർ മനുഷ്യരാൽ ദ്വേഷിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യും എന്നാണ്. മതഹിംസ എന്ന വാക്കുകൊണ്ട് നമ്മൾ പലപ്പോഴും അർത്ഥമാക്കുന്നത് അക്രമവും ജീവഹ