പോസ്റ്റുകള്‍

ജൂൺ 6, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൈവത്തിനുള്ളത് സീസറിന് കൊടുക്കരുത്

"അവനെ വാക്കിൽ കുടുക്കുന്നതിനുവേണ്ടി കുറേ ഫരിസേയരെയും ഹേറോദേസ് പക്ഷക്കാരെയും അവർ അവന്റെയടുത്തേക്ക് അയച്ചു. അവർ വന്ന് അവനോടു പറഞ്ഞു: ഗുരോ, നീ സത്യവാനാണെന്നും ആരുടേയും മുഖം നോക്കാതെ നിർഭയം ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങൾ അറിയുന്നു. സീസറിനു നികുതി കൊടുക്കുന്നത് നിയമാനുസൃതമോ അല്ലയോ? അവരുടെ കാപട്യം മനസ്സിലാക്കി അവൻ പറഞ്ഞു: നിങ്ങൾ എന്തിനു എന്നെ പരീക്ഷിക്കുന്നു? ഒരു ദാനാറ എന്റെയടുത്തു കൊണ്ടുവരുക. ഞാൻ കാണട്ടെ. അവർ അത് കൊണ്ടുവന്നപ്പോൾ അവൻ ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്? സീസറിന്റെത് എന്ന് അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞു: സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക. അവർ അവനെക്കുറിച്ചു വിസ്മയിച്ചു. " (മാർക്കോസ് 12:13-17) ചിന്ത  ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്ന യേശു, യഹൂദപ്രമാണികളുടെ കണ്ണിലെ കരടായിരുന്നു. മുഖം നോക്കാതെ നിർഭയം അവരുടെ വാക്കുകളിലെ പൊള്ളത്തരം തുറന്നു കാട്ടിയിരുന്ന യേശുവിനെ ഇല്ലാതാക്കാൻ അവർ നിരന്തരം മാർഗ്ഗങ്ങൾ ആലോചിച്ചുകൊണ്ടിരുന്നു. സീസറിന്റെയും റോമൻഭരണത്തിന്റെയും കീഴിലായിരുന്നു അക്കാലത്തു യഹൂദജനം. തൽഫലമായി എല്ലാ യഹൂദരും സീസറിന