പോസ്റ്റുകള്‍

സെപ്റ്റംബർ 11, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജോലിയുടെ കൂലിയും വ്യക്തിയുടെ മൂല്യവും

"ഒരു സാബത്തുദിവസം യേശു ഗോതന്പുവയലിലൂടെ കടന്നുപോകുന്പോൾ അവന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ച് കൈകൊണ്ടു തിരുമ്മി തിന്നു. ഫരിസേയരിൽ ചിലർ ചോദിച്ചു: സാബത്തിൽ നിഷിദ്ധമായത് നിങ്ങൾ ചെയ്യുന്നതെന്ത്? അവൻ മറുപടി പറഞ്ഞു: വിശന്നപ്പോൾ ദാവീദും അനുചരന്മാരും എന്താണ് ചെയ്തതെന്ന് നിങ്ങൾ വായിച്ചിട്ടില്ലേ? അവൻ ദേവാലത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ അനുവാദമില്ലാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവർക്കു കൊടുക്കുകയും ചെയ്തില്ലേ. അവൻ അവരോടു പറഞ്ഞു: മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ്." (ലൂക്കാ 6:1-5 ) വിചിന്തനം  ശിഷ്യന്മാരുടെ തെറ്റ് ചൂണ്ടിക്കാട്ടിയ ഫരിസേയരുടെ അടുക്കൽ ന്യായീകരണമായി ഈശോ ചൂണ്ടിക്കാട്ടുന്നത് ദാവീദും അനുചരന്മാരും വിശന്നപ്പോൾ എന്തുചെയ്തു എന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ്. ഇവിടെ പലപ്പോഴും ഉണ്ടായേക്കാവുന്ന ഒരു തെറ്റിധാരണ, സാബത്തിൽ ഭക്ഷണം കഴിച്ചതാണ് ശിഷ്യർ ചെയ്ത തെറ്റ് എന്നതാണ്. എന്നാൽ യഹൂദർക്ക് സാബത്തിൽ ഭക്ഷണം നിഷിദ്ധമായിരുന്നില്ല. മാത്രവുമല്ല, കുടുംബാംഗങ്ങളോടൊപ്പമുള്ള പ്രാർത്ഥനയും ഭക്ഷണവും സാബത്തിന്റെ ഒരു വലിയ ഭാഗം തന്നെ ആയിരുന്നു. അങ്ങിനെ