പോസ്റ്റുകള്‍

സെപ്റ്റംബർ 7, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മൂന്ന് ഇടങ്ങഴി മാവിലെ പുളിമാവ്‌

"വേറോരുപമ അവൻ അവരോടു പറഞ്ഞു: സ്വർഗ്ഗരാജ്യം ഒരുവൻ വയലിൽ പാകിയ കടുകുമണിക്കു സദൃശ്യം. അത് എല്ലാ വിത്തിനെയുംകാൾ ചെറുതാണ്; എന്നാൽ, വളർന്നു കഴിയുന്പോൾ അത് മറ്റു ചെടികളേക്കാൾ വലുതായി, ആകാശപ്പറവകൾ വന്ന് അതിന്റെ ശിഖരങ്ങളിൽ ചേക്കേറാൻ തക്കവിധം മരമായി തീരുന്നു. മറ്റൊരുപമ അവൻ അവരോടു അരുളിച്ചെയ്തു: മൂന്ന് ഇടങ്ങഴി മാവിൽ അതു പുളിക്കുവോളം ഒരു സ്ത്രീ ചേർത്ത പുളിപ്പിനു സദൃശ്യമാണ് സ്വർഗ്ഗരാജ്യം. ഇതെല്ലാം യേശു ഉപമകൾവഴിയാണ് ജനക്കൂട്ടത്തോട്‌ അരുളിച്ചെയ്തത്. ഉപമകളിലൂടെയല്ലാതെ അവൻ ഒന്നും അവരോടു പറഞ്ഞിരുന്നില്ല. ഞാൻ ഉപമകൾവഴി സംസാരിക്കും, ലോകസ്ഥാപനം മുതൽ നിഗൂഡമായിരുന്നവ ഞാൻ പ്രസ്താവിക്കും എന്ന പ്രവാചകവചനം പൂർത്തിയാക്കാനായിരുന്നു ഇത്." (മത്തായി 13: 31-35) വിചിന്തനം  സ്വർഗ്ഗരാജ്യം എന്തെന്ന് ഗ്രഹിക്കുവാനോ, അവിടെ എന്തെല്ലാം ഉണ്ടെന്നു വിഭാവനം ചെയ്യുവാനോ മനുഷ്യബുദ്ധിക്ക് ആവില്ല. എങ്കിലും, സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള അറിവ്  എല്ലാ മനുഷ്യർക്കും  ഉണ്ടാകണമെന്ന ആഗ്രഹത്തോടെ, അനുദിന ജീവിതത്തിൽ സർവസാധാരണമായ ഒട്ടേറെ വസ്തുക്കളുമായി ഈശോ സ്വർഗ്ഗരാജ്യത്തെ തുലനം ചെയ്യുന്നുണ്ട്. വാക്കുകൾക്കതീതമായ ദൈവരാജ്യ...