പോസ്റ്റുകള്‍

ജൂലൈ 2, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അല്പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു?

"യേശു തോണിയിൽ കയറിയപ്പോൾ ശിഷ്യന്മാർ അവനെ അനുഗമിച്ചു. കടലിൽ ഉഗ്രമായ കൊടുങ്കാറ്റുണ്ടാ യി. തോണി മുങ്ങത്ത ക്കവിധം തിരമാലകൾ ഉയർന്നു. അവൻ ഉറങ്ങുക യായിരുന്നു. ശിഷ്യന്മാർ അടുത്തുചെന്ന് അവനെ ഉണർത്തി അപേക്ഷിച്ചു: കർത്താവേ, രക്ഷിക്കണമേ. ഞങ്ങൾ ഇതാ നശിക്കുന്നു. അവൻ പറഞ്ഞു: അല്പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? അവൻ എഴുന്നേറ്റ്, കാറ്റിനെയും കടലിനെയും ശാസിച്ചു: വലിയ ശാന്തത ഉണ്ടായി. അവർ ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവൻ ആര്? കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!" (മത്തായി 8:23-27) വിചിന്തനം  വിശ്വാസവും ഭയവും തമ്മിലുള്ള ബന്ധം എന്താണ്? യേശുവിനെ അനുഗമിച്ച ശിഷ്യന്മാർക്കുണ്ടായ അനുഭവത്തിൽനിന്നും, അവർക്ക് യേശുവിൽനിന്നും ലഭിക്കുന്ന പ്രതികരണത്തിൽനിന്നും വിശ്വാസവും ഭയവും തമ്മിൽ എങ്ങിനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് നമുക്ക് കാണുവാൻ സാധിക്കും. യേശു ചെയ്യുന്ന അത്ഭുതപ്രവർത്തികൾ നേരിട്ട് കണ്ടവരാണ് അവിടുത്തെ അനുഗമിച്ച ശിഷ്യന്മാർ. അവരിൽ നല്ലൊരു ശതമാനം പേരും മീൻപിടിച്ചു ഉപജീവനം നടത്തിയിരുന്നവരുമാണ്. അതുകൊണ്ടുതന്നെ, യേശുവിനൊപ്പം തോണിയിൽ കയറിയപ്പോൾ കൊടുങ്കാറ്റിന്റെ ലക്ഷണങ്ങൾ അവർ കണ്ടിരുന്നിരിക്കണം. എങ