പോസ്റ്റുകള്‍

ഒക്‌ടോബർ 25, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വഴിയിൽ വച്ചുതന്നെ ശത്രുവുമായി രമ്യതപ്പെടുക

"എന്തുകൊണ്ട് നിങ്ങൾ ശരിയായി വിധിക്കുന്നില്ല? നീ നിന്റെ ശത്രുവിനോടുകൂടെ അധികാരിയുടെ അടുത്തേക്ക് പോകുന്പോൾ, വഴിയിൽ വച്ചുതന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക: അല്ലെങ്കിൽ അവൻ നിന്നെ ന്യായാധിപന്റെ അടുത്തേക്ക് കൊണ്ടുപോവുകയും ന്യായാധിപൻ നിന്നെ കാരാഗൃഹപാലകനെ ഏൽപ്പിക്കുകയും അവൻ നിന്നെ തടവിലാക്കുകയും ചെയ്യും. അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ അവിടെനിന്നു പുറത്തുവരുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു." (ലൂക്കാ 12:57-59) വിചിന്തനം  പരസ്പരം സ്നേഹിക്കേണ്ടതിന്റെ ആവശ്യകത ഒരു കല്പനയുടെ രൂപത്തിൽ ദൈവം യഹൂദജനത്തിനു നല്കിയിരുന്നു. " നിന്റെ ജനത്തോടു പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക " (ലേവ്യർ 19:18) എന്ന സഹോദരസ്നേഹത്തിന്റെ കല്പന അനുസരിക്കുന്ന കാര്യത്തിൽ യഹൂദർ വളരെ താത്പര്യം കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ, അവരുടെ ഇടയിൽ അയൽക്കാരൻ എന്നത് വളരെ ഇടുങ്ങിയ അർത്ഥമുള്ള ഒരു വാക്കായിരുന്നു. തന്റെ തൊട്ടടുത്ത് താമസിക്കുന്നവരും, തന്റെതന്നെ ഗോത്രത്തിൽപ്പെട്ട താൻ നിരന്തരം ഇടപഴകുന്നവരും ആയിട്ടുള്ളവരെ മാത്രമേ യഹൂദർ അയൽക്കാരനായി പരിഗണിച്ചിരുന്നുള്ളൂ. ഇതുമ