പോസ്റ്റുകള്‍

സെപ്റ്റംബർ 24, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചെറിയ കാര്യങ്ങളിൽ വിശ്വസ്തൻ

"ചെറിയ കാര്യങ്ങളിൽ വിശ്വസ്തൻ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തിൽ അവിശ്വസ്തൻ വലിയ കാര്യത്തിലും അവിശ്വസ്തനായിരിക്കും. അധാർമ്മികസന്പത്തിന്റെ കാര്യത്തിൽ വിശ്വസ്തനായിരിക്കുന്നില്ലെങ്കിൽ യഥാർത്ഥ ധനം ആരു നിങ്ങളെ ഏൽപ്പിക്കും? മറ്റൊരുവന്റെ കാര്യത്തിൽ നിങ്ങൾ വിശ്വസ്തരല്ലെങ്കിൽ നിങ്ങൾക്കു സ്വന്തമായവ ആരു നിങ്ങൾക്കു തരും?" (ലൂക്കാ 16:10-12) വിചിന്തനം  ദൈവവും മനുഷ്യനും ഒരേപോലെ ചിന്തിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന ഒരു മേഖലയിലേക്കാണ് ഇന്നത്തെ വചനഭാഗം വിരൽ ചൂണ്ടുന്നത്.  നമ്മുടെ അനുദിന ജീവിതത്തിൽ ഒട്ടേറെ അവസരങ്ങളിൽ മറ്റുള്ളവർ അവരുടെ സന്പത്തും മറ്റു വിലപ്പെട്ടവയും നോക്കിനടത്താൻ നമ്മെ ഭരമേൽപ്പിക്കാറുണ്ട്. ഒരു പരിചയവും ഇല്ലാത്ത ഒരാൾ തനിക്കുള്ളതെല്ലാത്തിന്റെയുംമേൽ ആദ്യമേതന്നെ നമുക്ക് മേൽനോട്ടം വിട്ടുതരാറില്ല. പലപ്പോഴും അത്രയൊന്നും പരിഗണന അർഹിക്കാത്ത മേഖലകളാകാം ആദ്യമൊക്കെ നമ്മെ ഏൽപ്പിക്കുന്നത്. പിന്നീട് നമ്മുടെ നമ്മുടെ അധ്വാനവും പരിണിതഫലങ്ങളും ഒക്കെ കണക്കിലെടുത്ത് ക്രമേണ കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളുടെ ചുമതല ഏൽപ്പിച്ചുതരികയാണ് പതിവ്. എന്നാൽ പലപ്പോഴും ചെറിയ