ദൈവത്തിനുള്ളതു ദൈവത്തിനു കൊടുക്കുക
"അവനെ വാക്കിൽ കുടുക്കുന്നതിനുവേണ്ടി കുറേ ഫരിസേയരെയും ഹേറോദേസ് പക്ഷക്കാരെയും അവർ അവന്റെ അടുത്തേക്ക് അയച്ചു. അവർ വന്ന് അവനോടു പറഞ്ഞു: ഗുരോ, നീ സത്യവാനാണെന്നും ആരുടേയും മുഖം നോക്കാതെ നിർഭയം ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങൾ അറിയുന്നു. സീസറിനു നികുതി കൊടുക്കുന്നത് നിയമാനുസൃതമോ അല്ലയോ? അവരുടെ കാപട്യം മനസ്സിലാക്കി അവൻ പറഞ്ഞു: നിങ്ങൾ എന്തിനു എന്നെ പരീക്ഷിക്കുന്നു? ഒരു ദനാറ എന്റെയടുത്തു കൊണ്ടുവരുക. ഞാൻ കാണട്ടെ. അവർ അതു കൊണ്ടുവന്നപ്പോൾ അവൻ ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടെയാണ്? സീസറിന്റേത് എന്ന് അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞു: സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക. അവർ അവനെക്കുറിച്ച് വിസ്മയിച്ചു." (മർക്കോസ് 12:13-17) വിചിന്തനം ആരുടേയും മുഖം നോക്കാതെ നിർഭയം ദൈവത്തിന്റെ വഴികൾ പഠിപ്പിച്ചിരുന്ന യേശു, യഹൂദപ്രമാണികൾക്കും പുരോഹിതർക്കും ഒരു വലിയ തലവേദനയായിരുന്നു. ഇന്നത്തെ വചനഭാഗത്തിൽ, യേശുവിനെ നശിപ്പിക്കാൻ വളരെ തന്ത്രപൂർവമാണ് അവർ പദ്ധ്യതി തയ്യാറാക്കുന്നത്. റോമാക്കാർക്ക് നികുതി കൊടുക്കുന്നത് യഹൂദരുടെ ഇടയിലെ വലിയ ഒരു വിവാദവിഷയം ആയിരുന്നു. തങ്ങളുടെ ന...