പോസ്റ്റുകള്‍

ഒക്‌ടോബർ 24, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൈവത്തിന്റെ സാമീപ്യം വിവേചിച്ചറിയണം

"അവൻ ജനക്കൂട്ടത്തോടു പറഞ്ഞു: പടിഞ്ഞാറു മേഘം ഉയരുന്നതുകണ്ടാൽ മഴ വരുന്നു എന്നു നിങ്ങൾ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. തെക്കൻ കാറ്റടിയ്ക്കുന്പോൾ അത്യുഷ്ണം ഉണ്ടാകും എന്നു നിങ്ങൾ പറയുന്നു; അതു സംഭവിക്കുന്നു. കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. എന്നാൽ, ഈ കാലത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് അറിയാത്തതെന്തുകൊണ്ട്?" (ലൂക്കാ 12:54-56) വിചിന്തനം ചില പ്രത്യേക ദിശയിൽനിന്നും മേഘങ്ങൾ ഉയരുന്നതും ചില പ്രത്യേക രീതിയിൽ കാറ്റ് വീശുന്നതും തുടങ്ങി അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെ ആസ്പദമാക്കി വരാൻപോകുന്ന കാലാവസ്ഥയെക്കുറിച്ച് ഏറെക്കുറെ ധാരണകൾ ഉണ്ടാക്കാൻ എല്ലാക്കാലങ്ങളിലും മനുഷ്യർക്ക്‌ കഴിഞ്ഞിരുന്നു. ഇന്നത്തെ വചനഭാഗത്തിൽ ഈശോ പരിസ്ഥിതിയിലെ അടയാളങ്ങളെ വിവേചിച്ചറിഞ്ഞു ജീവിതത്തിൽ വിവേകപൂർവമായ തീരുമാനങ്ങളും മുൻകരുതലുകളും എടുക്കാൻ മനുഷ്യർക്കുള്ള കഴിവിനെ ചൂണ്ടിക്കാട്ടി, യാഹൂദജനത്തെ കുറ്റം വിധിക്കുകയാണ്. വരുവാനിരിക്കുന്ന മിശിഹായെക്കുറിച്ച് പ്രവാചകന്മാരിലൂടെ ദൈവം ധാരാളം മുന്നറിയിപ്പുകൾ തന്റെ ജനത്തിനു നൽകിയിരുന്നു. ആ പ്രവചനങ്ങളുടെ എല്ലാം വ്