പോസ്റ്റുകള്‍

ജൂലൈ 21, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൈവസാന്നിധ്യം തിരിച്ചറിയുക

"അവർ കടൽ കടന്ന്, ഗനേസറത്തിൽ എത്തി. വഞ്ചി കരക്കടുപ്പിച്ചു. കരയ്ക്കിറങ്ങിയപ്പോൾതന്നെ ആളുകൾ അവനെ തിരിച്ചറിഞ്ഞു. അവർ സമീപ പ്രദേശങ്ങളിലെല്ലാം ഓടിനടന്ന്, രോഗികളെ കിടക്കയിലെടുത്ത്‌, അവൻ ഉണ്ടെന്നു കേട്ട  സ്ഥല ത്തേക്ക് കൊണ്ടുവരാൻ തുടങ്ങി. ഗ്രാമങ്ങളിലോ, നഗരങ്ങളിലോ, നാട്ടിൻപുറങ്ങളിലോ, അവൻ ചെന്നിടത്തൊക്കെ, ആളുകൾ രോഗികളെ കൊണ്ടുവന്ന് പൊതു സ്ഥ ലങ്ങളിൽ കിടത്തിയിരുന്നു. അവന്റെ വസ്ത്രത്തിന്റെ വിളുന്പിലെങ്കിലും സ്പർശിക്കാൻ അനുവദിക്കണമെന്ന് അവർ അപേക്ഷിച്ചു. സ്പർശിച്ചവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു." (മർക്കോസ് 6:53-56) വിചിന്തനം  യേശു എന്ന അത്ഭുതപ്രവർത്തകനെക്കുറിച്ച് ഗനേസറത്തിലെ ആളുകൾ ധാരാളം കേട്ടിട്ടുണ്ടാവണം. അതുകൊണ്ടുതന്നെ യേശു സഞ്ചരിച്ചിരുന്ന വഞ്ചി കരക്കടുത്ത ഉടൻതന്നെ ആ ദേശത്തെ ആളുകൾ അവനെ തിരിച്ചറിഞ്ഞു. അറിഞ്ഞവരെല്ലാം കൂടുതൽ ആൾക്കാരെ അറിയിക്കുകയും, കേട്ടവരെല്ലാം തങ്ങൾക്കറിയാവുന്ന രോഗികളെയെല്ലാം സൌഖ്യം ലഭിക്കുന്നതിനായി യേശുവിന്റെ സമീപം കൊണ്ടുവരികയും ചെയ്തു. സുഖം പ്രാപിക്കുന്നതിനായി യേശുവിന്റെ വസ്ത്രത്തിന്റെ തുന്പിലെങ്കിലും ഒന്നു തൊടാൻ ആഗ്രഹിച്ചവരെയെല്ലാം അവൻ തൊടാൻ അനുവദിക്കുകയും, സ്പർശ