പോസ്റ്റുകള്‍

ഒക്‌ടോബർ 28, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അവർ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു

"ഒരു സാബത്തിൽ അവൻ ഫരിസേയപ്രമാണികളിൽ ഒരുവന്റെ വീട്ടിൽ ഭക്ഷണത്തിനുപോയി. അവർ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവിടെ ഒരു മഹോദരരോഗി ഉണ്ടായിരുന്നു. യേശു നിയമജ്ഞരോടും ഫരിസേയരോടുമായി ചോദിച്ചു: സാബത്തിൽ രോഗശാന്തി നൽകുന്നത് അനുവദനീയമോ അല്ലയോ? അവർ നിശ്ശബ്ദരായിരുന്നു. യേശു അവനെ അടുത്തുവിളിച്ചു സുഖപ്പെടുത്തി അയച്ചു. അനന്തരം അവൻ അവരോടു ചോദിച്ചു: സാബത്തിൽ തന്റെ പുത്രനോ കാളയോ കിണറ്റിൽ വീണാൽ ഉടൻ പിടിച്ചുകയറ്റാത്തവനായി നിങ്ങളിൽ ആരുണ്ട്‌? മറുപടി പറയാൻ അവർക്കു കഴിഞ്ഞില്ല." (ലൂക്കാ 14:1-6) വിചിന്തനം സാധാരണ രീതിയിൽ നമ്മൾ ഒരു വ്യക്തിയെ ഭക്ഷണത്തിനു ക്ഷണിക്കുന്നത് അയാളുമായുള്ള സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും അടിസ്ഥാനത്തിലാണ്. എന്നാൽ, ഈശോയെ ഭക്ഷണത്തിനു ക്ഷണിച്ച യഹൂദപ്രമാണിയുടെയും സുഹൃത്തുക്കളുടെയും യഥാർത്ഥ മാനസികാവസ്ഥ, "അവർ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു" എന്ന ഒരു വചനത്തിൽ നിന്നും വ്യക്തമാണ്. യേശുവിനോടുള്ള സ്നേഹമോ ആദരവോ ഒന്നുമല്ല അവിടുത്തെ ക്ഷണിക്കാൻ അവരെ പ്രേരിപ്പിച്ചത്. എങ്ങിനെയും യേശുവിൽ കുറ്റം കണ്ടെത്തുക എന്ന ഒരൊറ്റ ലക്ഷ്യമേ അവർക്കുണ്ടായിരുന്നുള്ളൂ. അതറിഞ്ഞുകൊണ്ട് തന്നെയാണ് ഈശോ അവരു